
ആലപ്പുഴയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മയാണെന്ന് വെളിപ്പെടുത്തൽ , കുഞ്ഞു മരിച്ചത് ശ്വാസം കിട്ടാതെ
സ്വന്തംലേഖകൻ
ആലപ്പുഴ: പട്ടണക്കാട് ഒന്നേകാൽ വയസ് മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മയാണെന്ന് പോലീസ്. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ കുഞ്ഞിനെ കൊലപ്പെടുത്താനുള്ള കാരണം വ്യക്തമല്ല. കുഞ്ഞ് മരിച്ചത് ശ്വാസം കിട്ടാതെയെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് സംഭവം കൊലപാതമാണെന്ന് സ്ഥിരീകരിച്ചത്.കുട്ടിയുടെ അമ്മയേയും മുത്തശിയേയും ചോദ്യം ചെയ്യുന്നത് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അമ്മ കുഞ്ഞിനെ എന്നും ഉപദ്രിവിക്കാറുണ്ടായി രുന്നുവെന്നും സംഭവ ദിവസം കുടുംബ വഴക്ക് ഉണ്ടായെന്നും മുത്തശി മൊഴി നൽകി. കുഞ്ഞിനെ ഉപദ്രവിച്ചതിന് അമ്മയ്ക്കെതിരെ മുത്തശി നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം, പുതിയകാവ് കൊല്ലംവള്ളി കോളനി യിലാണ് കുട്ടിയെ വീട്ടിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.