അമ്മയുടെ സുഹൃത്ത് മര്‍ദിക്കുമെന്ന് ഭയം; 11കാരന്‍ കാട്ടില്‍ ഒളിച്ചിരുന്നത് മണിക്കൂറുകളോളം

Spread the love

സ്വന്തം ലേഖിക
പാലക്കാട്: മര്‍ദ്ദനം ഭയന്ന് 11കാരന്‍ കാട്ടില്‍ ഒളിച്ചിരുന്നത് മണിക്കൂറുകളോളം. പാലക്കാട് മേലാര്‍കോട് ആണ് സംഭവം.

ഏറെ സമയം നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയെ പൊലീസ് കണ്ടെത്തി.

അമ്മയ്‌ക്കൊപ്പം ജോലിക്ക് പോകുന്ന ആളാണ് മര്‍ദ്ദിച്ചതെന്നാണ് കുട്ടി പൊലീസിന് നല്‍കിയ മൊഴി. കാപ്പുകാട് വനത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അഞ്ച് മണിയോടെയാണ് കുട്ടി കാട്ടിലേക്ക് കയറിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മര്‍ദനം ഭയന്ന് എട്ടു വയസുള്ള സഹോദരിക്കൊപ്പമാണ് കുട്ടി വീടുവിട്ടിറങ്ങിയത്. സഹോദരിയെ നേരത്തെ കണ്ടെത്തി. കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് പ്രതീഷ് എന്നയാള്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.