പതിനാലുകാരനെ വനിതാ കൗൺസിലർ പീഡിപ്പിച്ചെന്ന പരാതി വ്യാജം : ചൈൽഡ് ലൈൻ പ്രവർത്തകർക്കെതിരെ പോലീസ് സ്വമേധയാ കേസ് എടുത്തു
സ്വന്തം ലേഖകൻ
മൂന്നാർ: വനിതാ കൗൺസിലർ പതിനാലു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി വ്യാജം. ചൈൽഡ് ലൈൻ പ്രവർത്തകർക്കെതിരെ സ്വമേധയാ കേസ് എടുത്തു പോലീസ്.
കഴിഞ്ഞ ദിവസമാണ് മൂന്നാറിലെ തോട്ടം മേഖലയിലെ സർക്കാർ സ്‌കൂളിലെ വനിതാ കൗൺസിലർ ഒമ്പതാം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ചതായി വാർത്ത വന്നത്. മൂന്നാർ ചൈൽഡ് ലൈൻ പ്രവർത്തകരാണ് ഡിവൈഎസ്പിക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയത്. ഐസിഡിഎസ് വകുപ്പിൽനിന്ന് സ്‌കൂളിലെ കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും കുട്ടികൾക്ക് ആവശ്യമായ കൗൺസിലിങ് നൽകുന്നതിനുമായി നിയമിച്ച ഇരുപത്തഞ്ചുകാരിക്കെതിരേയാണ് ഇവർ പരാതി നൽകിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്നാർ ചൈൽഡ് ലൈൻ പ്രവർത്തകരാണ് വനിതാ കൗൺസിലർ പതിനാലു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പരാതി ഡിവൈഎസ്പിക്ക് നൽകിയത്. ഐസിഡിഎസ് വകുപ്പിൽനിന്ന് സ്‌കൂളിലെ കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും കുട്ടികൾക്ക് ആവശ്യമായ കൗൺസിലിങ് നൽകുന്നതിനുമായി നിയമിച്ച ഇരുപത്തഞ്ചുകാരിക്കെതിരേയാണ് ഇവർ പരാതി നൽകിയത്.
കൗൺസിലറായ യുവതി കുട്ടിയോട് മോശമായി ഇടപെടുന്നത് സ്‌കൂളിലെ പലരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ഇവർ പരാതിയിൽ ആരോപിച്ചിരുന്നു. ഈ കാര്യങ്ങൾ ചൈൽഡ് ലൈൻ പ്രവർത്തകർ കെട്ടിച്ചമച്ചതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.