
ജില്ലയിൽ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകൾക്ക് തുടക്കമായി
സ്വന്തം ലേഖകൻ
കോട്ടയം : പോലീസ് സ്റ്റേഷനുകൾ ശിശു സൗഹൃദമാക്കുക എന്ന ഉദ്ദേശത്തോടെ യൂണിസെഫ് ന്റെ സഹകരണത്തോടെയുള്ള ചിൽഡ്രൻ ആൻഡ് പോലീസ് സി എ പി പദ്ധതിയുടെ കോട്ടയം ജില്ലയിലെ ഉദ്ഘാടനം ബുധനാഴ്ച്ച ജില്ലാ പോലീസ് മേധാവി ഹരിശങ്കർ നിർവഹിച്ചു. പാലാ ചവറ പബ്ലിക് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി സാരഥി അധ്യക്ഷത വഹിച്ചു. ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സൗഹൃദപൂർണവും സമയബന്ധിതവും ഫലപ്രദവുമായ സേവനങ്ങൾ ഉറപ്പുവരുത്തുക എന്നതാണ് സി.എ.പി പദ്ധതിയുടെ ലക്ഷ്യം .
ഇതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട പാല, പൊൻകുന്നം, എരുമേലി എന്നീ പോലീസ് സ്‌റ്റേഷനുകളിലേയും മുഴുവൻ പോലീസുകാരെയും ഉൾപ്പെടുത്തി ഇന്ന് മുതൽ നാല് ദിവസം നീണ്ടു നിൽക്കുന്ന ശിശുസൗഹൃദ പരിശീലന പരിപാടിക്കും തുടക്കമായി. ഓരോ സ്‌റ്റേഷനിലെയും പോലീസുകാർക്കും രണ്ട് ദിവസം വീതമുള്ള പരിശീലന പരിപാടിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്, പ്രസ്തുത പരിശീലനപരിപാടിയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഫലപ്രദവും വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുന്നതിനും ആവശ്യമായ പരിശീലനം നൽകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്ഘാടന പ്രസംഗത്തിൽ കുട്ടികളിൽ ലീഗൽ കൾച്ചർ വളർത്തുന്നതിന് ചിൽഡ്രൺ ആൻഡ് പോലീസ്(ക്യാപ്) പദ്ധതി സഹായമാകുമെന്നു ജില്ലാ പോലീസ് മേധാവി പറഞ്ഞു. ചടങ്ങിൽ ചവറ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ഫാദർ മാത്യു കരീതറ, പാലാ എസ് എച്ച് ഒ വർഗീസ് അലക്സാണ്ടർ എന്നിവർ ആശംസ അറിയിച്ചു. തുടർന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ആശംസയുടെയും മുൻ ഡിജിപി ശ്രീ ജേക്കബ് പുന്നൂസിന്റെ സന്ദേശത്തിന്റെയും വീഡിയോ പ്രദർശനവും നടന്നു.