ചിലര്‍ ബിജെപിയിലേക്ക് നീങ്ങിയെന്ന് പറഞ്ഞ് ആരോടാണ് പരാതിപ്പെടുന്നത്? നിങ്ങള്‍ കൊണ്ടുവന്ന ചിഹ്നമൊന്നും മനസില്‍ പതിഞ്ഞു കിടപ്പില്ല; വഖഫില്‍ ഫാ. മാണി പുതിയിടം
കൊച്ചി: വഖഫ് വിഷയത്തില്‍ സ്വീകരിക്കുന്ന പ്രീണന നയത്തിന്റെ പേരില്‍ ക്രിസ്തീയ സഭകളുടെ എതിർപ്പും രൂക്ഷ വിമർശനവും എല്‍ഡിഎഫിനും യുഡിഎഫിനും വെല്ലുവിളിയാകുന്നു.
വയനാട് ലോക്‌സഭാ മണ്ഡലമുള്‍പ്പെടെ മൂന്നിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പേരെടുത്ത് പറഞ്ഞുളള സഭാ നേതൃത്വത്തിന്റെ പരസ്യ വിമർശനങ്ങള്‍ ഇരുമുന്നണികള്‍ക്കും ഇരുട്ടടിയായിട്ടുണ്ട്. സീറോ മലബാർ സഭയിലെ മുതിർന്ന വൈദികനും കുടമാളൂർ സെന്റ് മേരീസ് പള്ളി വികാരിയുമായ ഫാ. മാണി പുതിയിടമാണ് ഏറ്റവും ഒടുവില്‍ ഭരണ – പ്രതിപക്ഷ നിലപാടിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയത്.
വിഡി സതീശന്റെയും പിണറായി വിജയന്റെയും പേരെടുത്ത് പറഞ്ഞുളള വൈദികന്റെ പ്രസംഗം സമൂഹമാദ്ധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ചിലർ ബിജെപിയിലേക്ക് നീങ്ങിയെന്ന് പറഞ്ഞ് നിങ്ങള്‍ ആരോടാണ് പരാതിപ്പെടുന്നതെന്ന് ഫാ. മാണി പുതിയിടം ചോദിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപിയിലേക്ക് നീങ്ങുന്നതിന്റെ കാരണക്കാർ നിങ്ങള്‍ തന്നെയല്ലേ? നിങ്ങള്‍ക്ക് വേണ്ടി ചില ചിഹ്നത്തിലൊക്കെ കുത്തി പരിചയിച്ച ചില ആളുകളുണ്ട്. അതൊന്നും നിലനില്‍ക്കില്ല. നിങ്ങള്‍ കൊണ്ടുവന്ന ചിഹ്നമൊന്നും മനസില്‍ പതിഞ്ഞുകിടപ്പില്ല. മനുഷ്യന്റെ അസ്ഥിത്വമാനമാണ് ഇവിടെ പ്രശ്‌നമെന്നും അദ്ദേഹം തുറന്നടിക്കുന്നു.
പ്രത്യേകം ഒരു പ്രദേശം വഖഫ് ബോർഡിന്റെതാണെന്ന് അവിടുത്തെ വഖഫ് ഭാരവാഹികള്‍ക്ക് തോന്നിയാല്‍ മതി. റവന്യൂ ബോർഡ് അത് അംഗീകരിച്ചു കഴിഞ്ഞിരിക്കും. അംഗീകരിക്കുക മാത്രമല്ല,
ആധാരം കൈയ്യിലുളളവർ ഏതെങ്കിലും കാലത്ത് ചെന്നാല്‍ നിങ്ങള്‍ക്ക് അങ്ങനൊരു ഭൂമിയേ അവിടെയില്ല എന്ന് പറയുമെന്നും ഫാ. മാണി പുതിയിടം വിമർശിച്ചു. മുനമ്പത്ത് സ്വന്തം
ഭൂമിയില്‍ കരമടയ്‌ക്കാൻ പോയപ്പോള്‍ ഭൂമി വഖഫിന്റെതാണെന്ന് പറഞ്ഞ് മടക്കി അയച്ച അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമർശനം.
വഖഫ് അധിനിവേശത്തിനെതിരെ മുനമ്പത്ത് റിലേ സത്യഗ്രഹം നടത്തുന്ന ഇരകളോട് ചേർന്നായിരുന്നു ഫാ. മാണി പുതിയിടത്തിന്റെ പ്രതികരണം.
വഖഫിന് അമിതാധികാരമുള്ള നിയമങ്ങള്‍ കൊണ്ടുവന്നത് കോണ്‍ഗ്രസ് ആണെന്നും മാണി പുതിയിടം ആരോപിച്ചു. കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിനെതിരെ കേരള നിയമസഭയിലെ ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തപ്രമേയം പാസാക്കിയതിനെയും മാണി പുതിയിടം വിമർശിച്ചു.