play-sharp-fill
ചിലപ്പോൾ പെൺകുട്ടിയുടെ ഗാനങ്ങൾ പ്രകാശനം ചെയ്തു

ചിലപ്പോൾ പെൺകുട്ടിയുടെ ഗാനങ്ങൾ പ്രകാശനം ചെയ്തു

അജയ് തുണ്ടത്തിൽ

ട്രൂ ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനീഷ് ചുനക്കര നിർമ്മിച്ച് പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ‘ചിലപ്പോൾ പെൺകുട്ടി ‘യുടെ ഗാനങ്ങൾ പ്രകാശിതമായി. തിരുവനന്തപുരം കലാഭവൻ തീയേറ്ററിൽ നടന്ന ചടങ്ങിൽ ദേവസ്വം, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സീഡി റെപ്പ്‌ളിക്ക ഈസ്റ്റ് കോസ്റ്റ് വിജയന് നല്കി പ്രകാശന കർമ്മം നിർവ്വഹിച്ചു.

ഈസ്റ്റ് കോസ്റ്റ് ഓഡിയോസാണ് പാട്ടുകൾ റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ അഞ്ചു ഗാനങ്ങളാണുള്ളത്. അജയ് സരിഗമ ഈണമിട്ടിരിക്കുന്ന ഗാനങ്ങളിൽ ഡോ. വൈക്കം വിജയലക്ഷ്മിയുടെ ആദ്യ ഹിന്ദി ഗാനവും സോഷ്യൽ മീഡിയയിലൂടെ വൈറലായ രാകേഷ് ഉണ്ണി ആദ്യമായി പിന്നണി പാടുന്ന ഗാനവും ഉണ്ട്. മുരുകൻ കാട്ടാക്കട ,രാജീവ് ആലുങ്കൽ , എം.കമറുദീൻ, എസ്.എസ്.ബിജു, ഡോ.ശർമ്മ , അനിൽ മുഖത്തല എന്നിവരുടേതാണ് വരികൾ. ഡോ. വൈക്കം വിജയലക്ഷ്മി, രാകേഷ് ഉണ്ണി, എന്നിവർക്കു പുറമെ അഭിജിത് കൊല്ലം, അർച്ചന.വി.പ്രകാശ്, ജിൻഷ ഹരിദാസ്, അജയ് തിലക് , തുടങ്ങിയവരാണ് ഗാനങ്ങൾ ആലിപ്പച്ചിരിക്കുന്നത്. ചടങ്ങിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ, മുരുകൻ കാട്ടാക്കട , ദിനേശ് പണിക്കർ , രാഹുൽ ഈശ്വർ, യദുകൃഷ്ണൻ, അജയ് സരിഗമ , അഡ്വ.മുജീബ് റഹ്മാൻ, ഷാജിയെം, ആവണി. എസ്. പ്രസാദ്, കാവ്യാ ഗണേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സംവിധായകൻ പ്രസാദ് നൂറനാട് നന്ദി പ്രകാശനം നടത്തി. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് എം.കമറുദീനും ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ശ്രീജിത്ത് നായരുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group