video
play-sharp-fill

ചികിത്സക്കായി ആശുപത്രിയിലെത്തിയ യുവതിയെ നഴ്‌സിങ് അസിസ്റ്റന്റ് അപമാനിച്ചു

ചികിത്സക്കായി ആശുപത്രിയിലെത്തിയ യുവതിയെ നഴ്‌സിങ് അസിസ്റ്റന്റ് അപമാനിച്ചു

Spread the love

സ്വന്തംലേഖകൻ

കോഴിക്കോട് :ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവതിയെ നഴ്‌സിങ് അസിസ്റ്റന്റ് അപമാനിച്ചതായി പരാതി. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് അനിലിനെതിരെയാണ് പരാതി. പരാതി നൽകിയിട്ടും ആശുപത്രി അധികൃതരും പൊലീസും നടപടിയെടുക്കാൻ വൈകിപ്പിക്കുന്നതായും ആരോപണം.വീണ് പരിക്കേറ്റതിനെ തുടർന്ന് കൈക്ക് ഇട്ടിരുന്ന ബാൻഡേജ് ഒഴിവാക്കുന്നതിന് 4-)o തിയതി രാവിലെയാണ് യുവതി ബീച്ച് ആശുപത്രിയിലെത്തിയത്. ബാൻഡേജ് ഒഴിവാക്കുന്നതിനിടെ നഴ്‌സിങ് അസിസ്റ്റന്റ് അനിൽ യുവതിയെ കടന്ന് പിടിക്കുകയായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ ബീച്ച് ആശുപത്രി സൂപ്രണ്ടിനും വെള്ളയിൽ പൊലീസിനും യുവതി പരാതി നൽകിയിരുന്നു. എന്നാൽ കുറ്റക്കാരനെതിരെ അധികൃതർ നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്.സംഭവത്തെ കുറിച്ച് ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ടെന്നും ഉടൻ തന്നെ പ്രതിയെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.