
സ്വന്തം ലേഖകൻ
ഒളശ: ഇരു വൃക്കകളുടേയും പ്രവർത്തനം നിലച്ച് ഗുരുതരാവസ്ഥയിലായ യുവതി ചികിത്സാ സഹായം തേടുന്നു. കോട്ടയം ജില്ലയിൽ അയ്മനം പഞ്ചായത്തിൽ ഒളശ വിരുത്തിച്ചിറ വീട്ടിൽ വി.ആർ. ബിജുവിന്റെ ഭാര്യ രമ്യ ബിജുവാണ് ചികിത്സാ സഹായം തേടുന്നത്. കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ഡോക്ടർ മുഹമ്മദ് ഇക്‌ബാലിന്റെ ചികിത്സയിലാണ്.
കിഡ്നി ട്രാൻസ്‌പ്ലാന്റേഷൻ ആണ് ഇനിയുള്ള ഏക മാർഗം എന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്. ഒരു വർഷമായി ഡയാലിസിസ് ചെയ്തു വരികയാണ്. വൃക്ക മാറ്റി വയ്ക്കുന്നതിനും തുടർചികിത്സയ്ക്കുമായി ഏകദേശം 30 ലക്ഷം രൂപയോളം ചിലവ് പ്രതീക്ഷിക്കുന്നു. ഇത്രയും തുക സ്വപ്നം കാണാൻ പോലും ഈ കുടുംബത്തിനാകില്ല.
ഭർത്താവിന്റെ ഡ്രൈവർ ജോലിയിൽ നിന്നുള്ള വരുമാനം മാത്രമാണു നാലംഗ കുടുംബത്തിന്റെ ഏക വരുമാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരുടെ ചികിത്സയ്ക്കായി നാടൊരുമിച്ച് സഹായം തേടി വരികയാണ്. ഇതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് , ബ്ലോക്ക് സ്റ്റാന്റിംഗ്
കമ്മിറ്റി ചെയർമാൻ,മെമ്പർ എന്നിവർ രക്ഷാധികാരികളായി സഹായ നിധി രൂപീകരിച്ചിട്ടുണ്ട്.



