
2025-ൽ ഇന്ത്യയിലാകെ 9.3 കോടി ബിരിയാണികളാണ് സ്വിഗ്ഗി മുഖാന്തിരം ഓർഡർ ചെയ്യപ്പെട്ടത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതായത് ഓരോ മിനിറ്റിലും 194 ബിരിയാണി പ്ലേറ്റുകൾ അഥവാ സെക്കൻഡിൽ 3.25 ബിരിയാണികൾ! ബിരിയാണികളിൽ തന്നെ ചിക്കൻ ബിരിയാണിയാണ് മുൻപന്തിയിലുള്ളത്. ആകെയുള്ള 9.3 കോടിയിൽ 5.77 കോടിയും ചിക്കൻ ബിരിയാണിയാണ്.
ഏറ്റവും കൂടുതൽ ആവർത്തിക്കപ്പെട്ടതും ബിരിയാണി ഓർഡറുകളാണ്. ബർഗറിനാണ് ആകെ ഓർഡറുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 4.42 ബർഗറുകളാണ് ഓർഡർ ചെയ്യപ്പെട്ടത്. 4.01 കോടി ഓർഡറുകളുമായി പിസ മൂന്നാമതും 2.62 കോടിയുമായി വെജ് ദോശ നാലാമതുമുണ്ട്.
സായാഹ്നങ്ങളിലെ പലഹാരങ്ങളുടെ കാര്യത്തിൽ ബർഗറാണ് മുൻപന്തിയിലുള്ളത്. വൈകീട്ട് മൂന്നുമുതൽ ഏഴ് വരെയുള്ള സമയത്തെ ഓർഡറുകളാണ് ഇത്. 63 ലക്ഷം ചിക്കൻ ബർഗറുകൾ, 42 ലക്ഷം വെജ് ബർഗറുകൾ, 41 ലക്ഷം ചിക്കൻ റോളുകൾ, 36 ലക്ഷം വെജ് പിസ, 29 ലക്ഷം ചിക്കൻ നഗ്ഗെറ്റ്‌സ് എന്നിവയാണ് പട്ടികയിലെ മറ്റ് സായാഹ്ന സ്‌നാക്കുകൾ. സമോസയ്ക്ക് 34 ലക്ഷത്തിലേറെ ഓർഡറുകൾ ലഭിച്ചപ്പോൾ 29 ലക്ഷം പേരാണ് ചായ ഓർഡർ ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മധുരപലഹാരങ്ങളുടെ കാര്യത്തിൽ മുന്നിട്ടുനിൽക്കുന്നത് ചോക്കലേറ്റ് കെയ്ക്കാണ്. 69 ലക്ഷം ഓർഡറുകളുമായി വൈറ്റ് ചോക്കലേറ്റ് കെയ്ക്ക് ഒന്നാം സ്ഥാനം നേടിയപ്പോൾ 54 ലക്ഷം ഓർഡറുകളുമായി ചോക്കലേറ്റ് കെയ്ക്ക് രണ്ടാമതെത്തി.
45 ലക്ഷം ഓർഡറുകളുമായി ഗുലാബ് ജാമൂൻ മൂന്നാമതുമുണ്ട്. കാജു ബർഫി (20 ലക്ഷം), ബേസൺ ലഡു (19 ലക്ഷം) എന്നിവയും പട്ടികയിലുണ്ട്. ഐസ്‌ക്രീം ഫ്‌ളേവറുകളിൽ ഇക്കൊല്ലം മുൻപന്തിയിലുള്ളത് ഡാർക്ക് ചോക്കലേറ്റാണ് – 33 ലക്ഷം ഓർഡറുകൾ.
പ്രഭാതഭക്ഷണങ്ങളിൽ 1.1 കോടി ഓർഡറുകളുമായി ഇഡ്‌ലിയാണ് ഒന്നാമത്. വെജ് ദോശ 96 ലക്ഷം ഓർഡറുകളുമായി തൊട്ടുപിന്നിലുണ്ട്. 12.6 ലക്ഷം പേർ പൂരിയും 12.5 ലക്ഷം പേർ ആലു പറാത്തയും സ്വിഗ്ഗിയിലൂടെ വാങ്ങി.
രാത്രി 12 മുതൽ പുലർച്ചെ രണ്ട് വരെയുള്ള സമയത്ത് ഓർഡർ ചെയ്യപ്പെട്ട സ്‌നാക്കുകളിൽ ചിക്കൻ ബർഗറാണ് (23 ലക്ഷം) മുന്നിലുള്ളത്. ചിക്കൻ ബിരിയാണി, വെജ് ബർഗർ, വെജ് പിസ, ചോക്കലേറ്റ് വേഫ്ൾസ്, ചോക്കലേറ്റ് കെയ്ക്ക്, വൈറ്റ് ചോക്കലേറ്റ് കെയ്ക്ക് എന്നിവയും ‘പാതിരാ രുചി’കളിൽ മുൻനിരയിലുണ്ട്.



