
കൊച്ചി: ചിക്കൻ ബിരിയാണിയിൽ ചിക്കൻ കുറഞ്ഞുപോയതിന്റെ പേരില്‍ തമ്മില്‍ തല്ല്. കൊച്ചി പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിലാണ് സംഭവം. വിരമിക്കൽ പാർട്ടിക്കിടെ ട്രാഫിക് ഹോം ഗാർഡുകൾ തമ്മിലാണ് തല്ലുണ്ടായത്. ഹോം ഗാർഡുകൾ ആയ രാധാകൃഷ്ണനും ജോർജ്ജും തമ്മിലാണ് അടിപിടി ഉണ്ടായത്. മറ്റൊരു ഹോം ഗാർഡിന്റെ റിട്ടയർമെന്റ് പാർട്ടിക്കിടെയായിരുന്നു സംഘർഷം.
പരുക്കേറ്റ ഒരാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോര്‍ജ്, രാധാകൃഷ്ണന്‍ എന്നീ ഹോം ഗാര്‍ഡുകള്‍ക്കാണ് പരുക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ രാധാകൃഷ്ണനെ ആണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഒരു ഹോം ഗാര്‍ഡിന്റെ വിരമിക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ഒരു സ്ഥലത്ത് ഒത്തു കൂടിയിരുന്നു. ഇവിടെ വെച്ച് രണ്ട് ഹോം ഗാര്‍ഡുകള്‍ തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ രണ്ടുപേരെയും പിടിച്ചു മാറ്റിയെങ്കിലും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group