കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥർക്ക് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍

Spread the love

കോട്ടയം :കോട്ടയം ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍.

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഉൾപ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥർ അർഹരായി.

സംസ്ഥാന പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് അവരുടെ സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിൽ കേരളാ മുഖ്യമന്ത്രി നൽകുന്ന പുരസ്കാരമാണ് പോലീസ് മെഡൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് കഴിഞ്ഞ ദിവസം കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര പുരസ്കാരം ലഭിച്ചിരുന്നു.

ഇത് കൂടാതെയാണ് കേരളാ മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകുടി ലഭിക്കുന്നത്.

ഇദ്ദേഹത്തെ കൂടാതെ റോജിമോൻ വി.വി (എ.എസ്.ഐ ഗ്രേഡ് കടുത്തുരുത്തി പി.എസ്), സിജി ബി. (എ.എസ്.ഐ ഗ്രേഡ് വൈക്കം പി.എസ്), ശ്രീജോവ് പി.എസ് (എ.എസ്.ഐ ഗ്രേഡ് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ), ഹാഷിക്.എം.ഐ( സീനിയർ സിവിൽ പോലീസ് ഓഫീസർ കോട്ടയം വെസ്റ്റ് പി എസ് ), പ്രതീഷ് രാജ് ( സീനിയർ സിവിൽ പോലീസ് ഓഫീസർ കോട്ടയം ഈസ്റ്റ് പി.എസ് )എന്നിവരും മുഖ്യമന്ത്രിയുടെ മെഡലിന് അർഹരായി.