ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ ഉന്നതനേതാവുമായ വിഎസിനെ സന്ദര്‍ശിച്ച്‌ പിണറായി വിജയൻ; മടക്കം മാധ്യമങ്ങളോട് പ്രതികരിക്കാതെ

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ ഉന്നതനേതാവുമായ വി.എസ്. അച്യുതാനന്ദനെ സന്ദർശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

രാവിലെ 11.15 ഓടെയാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. മാധ്യമങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി മടങ്ങി.

ഹൃദയാഘാതത്തെ തുടർന്നാണ് തിങ്കളാഴ്ച രാവിലെ വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയാണ് വി.എസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group