‘മാലിന്യമുക്തം നവകേരളം’ പദ്ധതി: സംസ്ഥാന വ്യാപകമായി മാലിന്യ നിർമാർജ്ജന ക്യാമ്പയിന് തുടക്കിട്ട് മുഖ്യമന്ത്രി; തുടക്കം കുറിച്ചത് ഗാന്ധി ജയന്തി ദിനത്തില്‍ തുടങ്ങി സീറോ വേസ്റ്റ് ദിനമായ 2025 മാര്‍ച്ച് 30 ന് അവസാനിക്കുന്ന വിപുലമായ ക്യാമ്പയിൻ
തിരുവനന്തപുരം: ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായിട്ടുള്ള സംസ്ഥാന വ്യാപക മാലിന്യ നിർമാർജ്ജന ക്യാമ്പയിന് തുടക്കിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ.
ഗാന്ധി ജയന്തി ദിനത്തില്‍ തുടങ്ങി സീറോ വേസ്റ്റ് ദിനമായ 2025 മാര്‍ച്ച് 30 ന് അവസാനിക്കുന്ന വിപുലമായ ജനകീയ ക്യാമ്പയിനാണ് ഇന്നു തുടക്കമാവുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രചരണം വിജയിപ്പിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കുന്നതിനായി മാലിന്യനിര്‍മ്മാര്‍ജ്ജനവും സംസ്കരണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന പദ്ധതി 2024 മാർച്ച് മുതൽ എൽഡിഎഫ് സർക്കാർ നടപ്പാക്കി വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, സി കെ സി എല്‍, കെ എസ് ഡബ്ല്യു എം പി, കുടുംബശ്രീ മിഷന്‍ എന്നിവയെല്ലാം ഏകോപിപ്പിച്ചുകൊണ്ടുള്ള വിപുലമായ ക്യാമ്പയിനാണ് ഏറ്റെടുത്തത്. അതിവേഗത്തിൽ നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന ഉയർന്ന ജനസാന്ദ്രതയുള്ള നാടാണ് കേരളം.
മാലിന്യ നിർമ്മാർജ്ജനത്തിനും സംസ്കരണത്തിനുമായി നടത്തിയ പല ഇടപെടലുകളും ലോക ശ്രദ്ധയാകർഷിച്ചിരുന്നു. ഇന്നാരംഭിച്ച സംസ്ഥാന വ്യാപക മാലിന്യ നിർമാർജ്ജന ക്യാമ്പയിൻ നാം തീർത്ത മാതൃകക്ക് കൂടുതൽ കരുത്തേകട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.