മുഖ്യമന്ത്രി പിണറായി വിജയൻ എകെജി സെൻററിൽ; ആക്രമണമുണ്ടായ സ്ഥലം സന്ദർശിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ എകെജി സെന്ററിലെത്തി. ആക്രമണമുണ്ടായ സ്ഥലമാണ് മുഖ്യമന്ത്രി സന്ദർശിച്ചത്. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് എകെജി സെന്ററിൽ ആക്രമണമുണ്ടായത്.
ഇരുചക്രവാഹനത്തിൽ എത്തിയ യുവാവാണ് സ്ഫോടകവസ്തു എറിഞ്ഞത്.എകെജി സെൻററിലെ ഹാളിലേക്കുള്ള ഗേറ്റിന് സമീപത്തെ കരിങ്കൽ ഭിത്തിയിലാണ് സ്ഫോടകവസ്തു പതിച്ചത്. ആർക്കും പരിക്കില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ത്രിമാരായ ജി.ആർ. അനിൽ, മുഹമ്മദ് റിയാസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സിപിഎം അവയ്ലബിൾ സെക്രട്ടേറിയറ്റ് എകെജി സെന്ററിൽ ഉടൻ ചേരും.
അതേസമയം, ആക്രമി ബോംബ് വലിച്ചെറിയുന്നതിൻറെയും സ്കൂട്ടറിൽ വേഗതയിൽ ഓടിച്ചു പോകുന്നതിൻറെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.