video
play-sharp-fill

ഏഴര വര്‍ഷത്തിനിടെ രാജ്യത്ത്‌ വര്‍ഗീയ സംഘര്‍ഷമുണ്ടാകാത്ത ഏക സംസ്‌ഥാനം കേരളം; കേരളത്തിലെ സമൂഹം ഇന്നത്തെ നിലയിലെത്തിയത്‌, വിവിധ നാടുകളും സംസ്‌കാരവുമായി നടത്തിയ ആശയവിനിമയത്തിലൂടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഏഴര വര്‍ഷത്തിനിടെ രാജ്യത്ത്‌ വര്‍ഗീയ സംഘര്‍ഷമുണ്ടാകാത്ത ഏക സംസ്‌ഥാനം കേരളം; കേരളത്തിലെ സമൂഹം ഇന്നത്തെ നിലയിലെത്തിയത്‌, വിവിധ നാടുകളും സംസ്‌കാരവുമായി നടത്തിയ ആശയവിനിമയത്തിലൂടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: ഏഴര വര്‍ഷത്തിനിടെ രാജ്യത്ത്‌ വര്‍ഗീയ സംഘര്‍ഷമുണ്ടാകാത്ത ഏക സംസ്‌ഥാനമാണു കേരളമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ നാടുകളും സംസ്‌കാരവുമായി നടത്തിയ ആശയവിനിമയത്തിലൂടെയാണു കേരളത്തിലെ സമൂഹം ഇന്നത്തെ നിലയിലെത്തിയത്‌.

ക്രിസ്‌ത്യന്‍ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഏഷ്യ (സിസിഎ)യുടെ പതിനഞ്ചാമത്‌ ജനറല്‍ അസംബ്ലിയുടെ ഭാഗമായി കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന ഏഷ്യന്‍ എക്യുമെനിക്കല്‍ ഫെസ്‌റ്റിവല്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമൂഹത്തിലെ മതപരവും സാമൂഹ്യവുമായ യോജിപ്പിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ അര്‍ഥവത്തായി നടപ്പാക്കേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യ വന്‍കരയില്‍ തീവ്രവാദ ചിന്താഗതിയും പ്രവര്‍ത്തനങ്ങളും വര്‍ധിച്ചു വരുന്നുണ്ട്‌. ഇതിനെ പരാജയപ്പെടുത്തുകയും ഭിന്നതകളെ ലഘൂകരിക്കുകയും ചെയ്യണം.

അബുദാബി ഗ്രാന്‍ഡ്‌ ഇമാമും ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പയും സംയുക്‌തമായി ഇറക്കിയ മാനവസാഹോദര്യ രേഖയിലും ഊന്നല്‍ കൊടുക്കുന്നത്‌ ഐക്യത്തിനാണ്‌. തീവ്രവാദവും അക്രമവും മതബോധത്തില്‍നിന്നുള്ള വ്യതിയാനമാണെന്നും അതു രാഷ്‌ട്രീയമായ ദുരുപയോഗമാണെന്നും രേഖയില്‍ പറയുന്നു എന്നും അദ്ദേഹം പറഞ്ഞു. യോജിപ്പിന്റെ സന്ദേശം പകരുന്ന എക്യുമെനിക്കല്‍ ഫെസ്‌റ്റിവലിന്‌ ആതിഥ്യമരുളാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡോ. തിയഡോഷ്യസ്‌ മാര്‍ത്തോമാ മെത്രാപ്പൊലീത്ത അധ്യക്ഷനായി. മന്ത്രി വി.എന്‍ വാസവന്‍, വേള്‍ഡ്‌ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ ജനറല്‍ സെക്രട്ടറി റവ. പ്രഫ. ഡോ. ജെറി പിള്ളൈ, സി.സി.എ മോഡറേറ്റര്‍ ബിഷപ്പ്‌ ദിലൊരാജ്‌ കനകസഭ, ഡോ. ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ മെത്രാപ്പൊലീത്ത, ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പൊലീത്ത, ബിഷപ്പ്‌ തിമോത്തി രവീണ്ടര്‍, ബിഷപ്പ്‌ റിയൂള്‍ നോര്‍മാന്‍ മരിഗ്‌സ, ഡോ. ഏബ്രഹാം മാര്‍ പൗലോസ്‌, ഡോ. മാത്യൂസ്‌ ജോര്‍ജ്‌ ചുനക്കര എന്നിവര്‍ പ്രസംഗിച്ചു.