
സ്വന്തം ലേഖകൻ
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിന്റെ പ്രചാരണത്തിന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സാന്നിധ്യം കൂട്ടാൻ ഇടതുമുന്നണി തീരുമാനം .
മുഖ്യമന്ത്രി മൂന്നുദിവസവും മന്ത്രിമാര്‍ വിവിധ ദിവസങ്ങളിലെ വികസന സദസ്സിലും പങ്കെടുക്കും. മുഖ്യമന്ത്രിക്ക് ആദ്യ ഘട്ടത്തില്‍ 24-നു മാത്രമേ പരിപാടി നിശ്ചയിച്ചിരുന്നുള്ളൂ. പിന്നീട് 30 നും അദ്ദേഹം വരുമെന്ന് അറിയിച്ചു. സെപ്റ്റംബര്‍ ഒന്നിനും അദ്ദേഹം പുതുപ്പള്ളിയില്‍ തുടരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
24-ന് പുതുപ്പള്ളി, അയര്‍ക്കുന്നം പഞ്ചായത്തുകളിലാണ് മുഖ്യമന്ത്രി സംസാരിക്കുക. 30-ന് കൂരോപ്പട, മീനടം, മണര്‍കാട് എന്നിവിടങ്ങളിലും ഒന്നിന് മറ്റക്കര, പാമ്പാടി, വാകത്താനം എന്നിവിടങ്ങളിലും. ഇതോടെ മണ്ഡലത്തിലെ എട്ടുപഞ്ചായത്തിലും അദ്ദേഹത്തിന്റെ പ്രചാരണമെത്തും.