മുഖ്യമന്ത്രിയുടെ വരവ്; തിരുവനന്തപുരത്തും വന്‍ സുരക്ഷ; എയര്‍പോര്‍ട്ട് മുതല്‍ ക്ലിഫ് ഹൗസ് വരെ പൊലീസ് നിരീക്ഷണത്തില്‍; സുരക്ഷ ഒരുക്കിയിരിക്കുന്നത് നാല് ഡിവൈഎസ്‍പിമാരുടെ നേത്യത്വത്തിൽ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങിയെത്തുന്നത് കണത്തിലെടുത്ത് തിരുവനന്തപുരത്തും വന്‍ സുരക്ഷ.

തിരുവനന്തപുരം എയര്‍പോര്‍ട്ട് മുതല്‍ ക്ലിഫ് ഹൗസ് വരെ പൊലീസ് നിരീക്ഷണത്തിലാണ്. നാല് ഡിവൈഎസ്‍പിമാരുടെ നേത്യത്വത്തിലാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ ജില്ലകളിലെ മൂന്ന് ദിവസത്തെ പൊതുപരിപാടികള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തുന്നത്. വൈകിട്ടോടെ അദ്ദേഹം തലസ്ഥാനത്തെത്തും. സ്വപ്ന സുരേഷ് സ്വര്‍ണ കറന്‍സി കടത്ത് ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെ വലിയ സുരക്ഷയാണ് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികള്‍ക്കുണ്ടായിരുന്നത്.

എന്നാല്‍, കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകളുടെ പ്രവര്‍ത്തകര്‍ റോഡുകളിലും വേദികളിലുമെത്തി. ഇന്ന് കണ്ണൂര്‍ കൊതേരിയിലും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി.

കനത്ത പൊലീസ് സന്നാഹത്തെ കബളിപ്പിച്ച്‌ കൊതേരിയില്‍ അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരി കൊടി വീശിയത്. മുഖ്യമന്ത്രി വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയില്‍ കാള്‍ട്ടക്സ് ജംഗ്ഷന് സമീപത്ത് വെച്ചാണ് പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചത്.