റബ്ബർ കൃഷിയും കർഷകനും നവ ഉദാരവൽക്കരണത്തിന്റെ ഇരകളായി മാറി; ഗാട്ട് കാരാറിൻ്റെ വ്യവസ്ഥയിൽ കർഷകരെ സഹായിക്കുന്ന നയങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിഞ്ഞു; മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: റബ്ബർ കൃഷിയും കർഷകനും കേന്ദ്രം നടപ്പാക്കിയ നവ ഉദാരവൽക്കരണ നയങ്ങളിൽ ഇരകളായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം റബർ കർഷകർക്കൊപ്പം’ എന്ന മുദ്രാവാക്യവുമായി കോട്ടയത്ത് സംഘടിപ്പിച്ച ജനസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോൺഗ്രസ് തുറന്ന് വിട്ട് ഭൂതത്തെ ഇപ്പോഴും ബിജെപി താലോലിച്ചു വളർത്തുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഗാട്ട് കാരാറിൻ്റെ വ്യവസ്ഥയിൽ കർഷകരെ സഹായിക്കുന്ന നയങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിഞ്ഞു. മന്ത്രി വി എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എ.വി റസ്സൽ അദ്ധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ കെ ജയചന്ദ്രൻ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ അഡ്വ. ജോസഫ്‌ ഫിലിപ്പ്‌, ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്‌ണൻ ,കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, കേരള റബർ ലിമിറ്റഡ്‌ എംഡി ഷീല തോമസ്‌, ഇന്ത്യൻ റബർ ഡീലേഴ്‌സ്‌ ഫെഡറേഷൻ പ്രസിഡന്റ്‌ ജോർജ്‌ വാലി, കർഷകസംഘം സംസ്ഥാന എക്‌സിക്യൂട്ടീവംഗം പ്രൊഫ. എം ടി ജോസഫ്‌, സിഐടിയു സംസ്ഥാന സെക്രട്ടറി എസ്‌ ജയമോഹനൻ, സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ എന്നിവർ പ്രസംഗിച്ചു.