video
play-sharp-fill
കറുപ്പിനെ ഭയന്ന്…! മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തും; കോവളത്തും അയ്യൻ‌കാളി ഹാളിലും പൊതു പരിപാടികൾ ;  കരിങ്കൊടി ഭയന്ന് കനത്ത സുരക്ഷ

കറുപ്പിനെ ഭയന്ന്…! മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തും; കോവളത്തും അയ്യൻ‌കാളി ഹാളിലും പൊതു പരിപാടികൾ ; കരിങ്കൊടി ഭയന്ന് കനത്ത സുരക്ഷ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തും. കോവളത്തും അയ്യൻ‌കാളി ഹാളിലും മുഖ്യമന്ത്രിക്ക് ഇന്ന് പൊതു പരിപാടികളുണ്ട്. യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷ തുടരും.

നികുതി വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുന്നത്. മുഖ്യമന്ത്രി എത്തുന്ന വേദികളിൽ കരിങ്കൊടി പ്രതിഷേധം തുടരാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും ജില്ലകളിലും വിന്യസിച്ചത്. ഇതിനിടയിൽ ഹെലികോപ്ടറിലേക്ക് വരെ മുഖ്യമന്ത്രി യാത്ര മാറ്റിയിരുന്നു.

നേതാക്കളെ കരുതൽ തടങ്കലിൽ എടുത്തായിരുന്നു പ്രതിഷേധത്തോത് കുറയ്ക്കാൻ പൊലീസ് ശ്രമിച്ചത്. എന്നാൽ അനധികൃത കരുതൽ തടങ്കലിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് കോൺഗ്രസ് തീരുമാനം