
സ്വന്തം ലേഖകൻ
ദുബായ്: ദുബായ് സന്ദര്‍ശനത്തിനിടയില്‍ മുഖ്യമന്ത്രി രാവിലെ പ്രഭാത ഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോളുണ്ടായ രസകരമായ സംഭവം കാഴ്ചക്കാരിൽ കൗതുകമായി.
ഹോട്ടലിന്റെ ഇടനാഴിയിലെ വഴിയിൽ കളിചിരികളുമായി ഒറ്റയ്ക്ക് കിടക്കുന്ന കുഞ്ഞിനെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നു നിന്നു. പിന്നെ മുത്തച്ഛന്റെ വാത്സല്യത്തോടെ പറഞ്ഞു– ‘ഗുഡ് മോണിങ്’. മനസ്സിലായാലും ഇല്ലെങ്കിലും അവൻ എന്തൊക്കെയോ ശബ്ദമുണ്ടാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപ്പോഴാണ്, കുഞ്ഞിനെ തിരഞ്ഞ് തൊട്ടടുത്ത മുറി തുറന്ന് പിതാവ് എത്തിയത്.
ഗൗരവത്തില്‍ മുറിയില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രി പെട്ടെന്ന് കുഞ്ഞിന്റെ കളിചിരികള്‍ ആസ്വദിച്ച് അവനോട് കുശലം പറയുന്നത് കണ്ടപ്പോള്‍ ഹയാത്ത് റീജന്‍സിലെ ജീവനക്കാര്‍ക്കും കൗതുകം.
അമേരിക്കയിലെ ചികില്‍സയ്ക്ക് ശേഷം യുഎഇയില്‍ ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ദുബൈയില്‍ എത്തിയത്.