സംസ്ഥാന ചീഫ് ഇലക്ട്രൽ ഓഫീസർക്ക് വാട്സ്‌ആപ്പിലൂടെ ഭീഷണി; ചാണക സംഘിയെന്ന് അധിക്ഷേപിച്ചു; തിരുവല്ല സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

Spread the love

പത്തനംതിട്ട: സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസർക്ക് വാട്സ്‌ആപ്പിലൂടെ അധിക്ഷേപ സന്ദേശം.

ചീഫ് ഇലക്ടറല്‍ ഓഫീസർ സഞ്ജയ് എം.കൗളിൻ്റെ ഔദ്യോഗിക വാട്സ് ആപ്പിലാണ് ഭീഷണി സന്ദേശം എത്തിയത്. ആറ്റിങ്ങലിലെ ഇരട്ട വോട്ട് വിഷയത്തിലായിരുന്നു ഭീഷണിപെടുത്തല്‍.

ചാണക സംഘിയെന്ന് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസറെ അധിക്ഷേപിക്കുകയും ചെയ്തു. തിരുവല്ല പെരിങ്ങര സ്വദേശി റോബിൻ ജോണിനെതിരെ പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group