ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപീംകോടതി തള്ളി
സ്വന്തം ലേഖിക
ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ എൻഫോഴ്‌സ്‌മെൻറ് അറസ്റ്റ് ചെയ്യുന്നതിനെതിരെ മുൻ ധനമന്ത്രി പി.ചിദംബരത്തിന് മുൻകൂർ ജാമ്യമില്ല. ചിദംബരത്തിൻറെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ചിദംബരത്തിന് മുൻകൂർ ജാമ്യം നൽകുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
അതേസമയം, സിബിഐയുടെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള ചിദംബരത്തിൻറെ ഹർജിയും സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഈ കേസിൽ ചിദംബരത്തെ തിഹാർ ജയിലേക്ക് അയക്കുന്നത് സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ്. ചിദംബരത്തിനെതിരെ സിബിഐ നൽകിയ തെളിവുകൾ പരിശോധിച്ചാകും ഇക്കാര്യത്തിലെ സുപ്രീംകോടതി തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിബിഐ കേസിലെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ ഉച്ചയ്ക്ക് ശേഷം ഡൽഹി റോസ് അവന്യു കോടതിയിൽ ചിദംബരത്തെ ഹാജരാക്കും. സിബിഐയും എൻഫോഴ്സ്മെൻറും രജിസ്റ്റർ ചെയ്ത കേസുകളിൽ ചിദംബരവും മകൻ കാർത്തി ചിദംബരവും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷകളിൽ ഡൽഹി സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി. സൈനി വിധി പറയും.