play-sharp-fill
മന്ത്രിയായിരുന്ന് സാധാരണക്കാരെ പിഴിഞ്ഞ് ചിദംബരം വാരിക്കൂട്ടിയത് കോടികൾ: ചിദംബരത്തിന്റെ ഉടമസ്ഥതയിലുള്ള വാസൻ ഐ കെയറിന് മാത്രം രാജ്യത്ത് 500 യൂണിറ്റുകൾ; യുകെ അടക്കം വിദേശ രാജ്യങ്ങളിൽ നൂറുകണക്കിന് ഏക്കർ സ്ഥലം സ്വന്തം പേരിൽ

മന്ത്രിയായിരുന്ന് സാധാരണക്കാരെ പിഴിഞ്ഞ് ചിദംബരം വാരിക്കൂട്ടിയത് കോടികൾ: ചിദംബരത്തിന്റെ ഉടമസ്ഥതയിലുള്ള വാസൻ ഐ കെയറിന് മാത്രം രാജ്യത്ത് 500 യൂണിറ്റുകൾ; യുകെ അടക്കം വിദേശ രാജ്യങ്ങളിൽ നൂറുകണക്കിന് ഏക്കർ സ്ഥലം സ്വന്തം പേരിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഐ.എൻ.എസ് മീഡിയ കേസിൽ സി.ബി.ഐ കസ്റ്റഡിയിൽ കഴിയുന്ന മുൻ ധനമന്ത്രി പി.ചിദംബരം അധികാരത്തിൽ ഇരുന്ന് സമ്പാദിച്ചത് കോടികൾ എന്ന് തെളിയിക്കുന്ന നിർണ്ണായക വിവരങ്ങൾ പുറത്ത്. ചിദംബരവും മകൻ കാർത്തി ചിദംബരവും ചേർന്ന് അധികാരത്തിന്റെ സുഖശീതളിമയിൽ സമ്പാദിച്ച് കൂട്ടിയ കോടികളുടെ സ്വത്തിന്റെ കണക്കാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് ശേഖരിച്ച വിവരങ്ങളാണ് ഇപ്പോൾ വിവരാവകാശ രേഖ പ്രകാരം പുറത്ത് വന്നിരിക്കുന്നത്. രാജ്യത്തെ സാധാരണക്കാരനായ പൗരന് ഒരിക്കലും സ്വപ്‌നം കാണാൻ സാധിക്കാത്ത വിധമുള്ള നൂറ്റിക്കണക്കിന് കോടികളുടെ സ്വത്താണ് ഇപ്പോൾ ചിദംബരത്തിന്റെ പേരിലുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. വിവരാവകാശ രേഖ അനുസരിച്ചാണ് ചിദംബരത്തിന്റെയും കുടുംബത്തിന്റെയും സ്വത്തിന്റെ വിശദാംശങ്ങൾ പുറത്ത് വന്നിരിക്കുന്നത്.
രാജ്യത്തും പുറത്തുമായി പന്ത്രണ്ട് വീടുകളാണ് ചിദംബരത്തിന്റെയും മകൻ കാർത്തിയുടെയും പേരിലുള്ളത്. ഇതുകൂടാതെ ബിനാമി പേരുകളിലും ഇടപാടുകളിലുമായി ഇരുവരുടെയും പേരിൽ കോടികളുടെ സ്വത്തും ആസ്ഥിയുമുണ്ട്. എന്നാൽ, ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ ഇതുവരെയും പുറത്ത് വന്നിട്ടില്ല. ഇതു സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയുമാണ്.
വിവിധ സ്ഥലങ്ങളിലായി പന്ത്രണ്ട് വീടുകൾ കൂടാതെ 40 മാളുകളും, 16 തീയറ്ററുകളും, മൂന്ന് ആഡംബര ഓഫിസുകളുമാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്. ഇതു കൂടാതെ 300 ഏക്കർ സ്ഥലമാണ് തമിഴ്‌നാട്ടിലുള്ളത്. രാജ്യത്തെ ഏറ്റവും വലിയ ഐ കെയർ ഹോസ്പിറ്റൽ ശൃംഖലയായ വാസൻ ഐ കെയറിന്റെ ഉടമ കൂടിയാണ് ചിദംബരവും മകൻ കാർത്തിയും. ഈ ആശുപത്രി ശൃംഖലകളിലായി 500 ആശുപത്രികളാണ് ഇവർക്കുള്ളത്. ഇതു കൂടാതെ രാജസ്ഥാനിൽ 200 ആംബുലൻസുകളും ഇവരുടെ പേരിൽ സ്വന്തമായുണ്ട്.
യുകെയിൽ 88 ഏക്കർ ഭൂമിയാണ് ഈ കുടുംബം വാങ്ങിക്കൂട്ടിയിരിക്കുന്നത്. മൂന്ന് കുതിരാലയങ്ങളിലായി അഞ്ഞൂറിലേറെ കുതിരകൾ സ്വന്തമായുണ്ട് ചിദംബരത്തിനും കുടുംബത്തിനും. ഇതൂകൂടാതെയാണ് കുതിരപ്പന്തയം നടത്താൻ സാധിക്കുന്ന നൂറ് ഏക്കറോളം വരുന്ന മൂന്ന് യാർഡുകൾ ഈ കുടുംബത്തിന്റെ പേരിലുള്ളത്. ഇത് ആഫ്രിക്കയിലാണ്. ശ്രീലങ്കയിൽ മൂന്ന് വലിയ റിസോർട്ടുകളുമുണ്ട് , സെപെയിനിലെ ബാഴ്‌സലോണയിൽ ടെന്നിസ് അക്കാദമിയും, 11 ടെന്നിസ് കോർട്ടുകളുമുണ്ട്. നാല് ഏക്കറാണ് ഒരു ടെന്നീസ് കോർട്ടിന്റെ വിസ്തീർണം.
കള്ളപ്പണം രഹസ്യമായി നിക്ഷേപിക്കുന്ന പനാമയിലെ ബാങ്കിൽ 14 കോടിയുടെ നിക്ഷേപമാണ് ഇപ്പോൾ ചിദംബരത്തിനുള്ളത്. പനാമ ഐലൻഡിലെ ബാങ്കിലെ രഹസ്യ അക്കൗണ്ടിലൂടെയാണ് ഈ തുകയുടെ തിരമറികൾ ഇപ്പോൾ ഇദ്ദേഹം നടത്തുന്നത്. എയർസെൽ മാക്‌സിസ് അഴിമതിയുടെ ലഭിച്ച കോടികളുടെ കള്ളപ്പണം പനാമ ഐലൻഡിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇത് കൂടാതെയാണ് 21 മില്യൺ പൗണ്ട് മൂല്യമുള്ള സ്വത്തുകൾ യുകെയിലും കാനഡയിലും കരീബിയൻ ദ്വീപുകളിലുമായി ഇദ്ദേഹത്തിന്റെ പേരിലുണ്ടെന്നു വ്യക്തമായിരിക്കുന്നത്. ഇത് കൂടാതെയാണ് മകൻ കാർത്തി ചിദംബരം ഐപിഎല്ലിലും ഐഎസ്എല്ലിലും വിവിധ മൾട്ടി നാഷണൽ കമ്പനികളിലുമായി നടത്തിയിരിക്കുന്ന കോടികളുടെ നിക്ഷേപങ്ങളും അനധികൃത ഇടപാടുകളും.
ഇതിനിടെ ചിദംബരത്തെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) സുപ്രിംകോടതിയുടെ നിർദേശം നൽകി. കഴിഞ്ഞദിവസം സി.ബി.ഐയുടെ അറസ്റ്റിലായ ചിദംബരം ഇപ്പോൾ അഞ്ചു ദിവസത്തെ സി.ബി.ഐ കസ്റ്റഡിയിലാണ്. ഇതിനിടെയാണ് ഇ.ഡിയും അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ ശ്രമം നടത്തിയത്. എന്നാൽ ഇതിനെതിരെ ഇടക്കാല ജാമ്യം തേടി ചിദംബരത്തിന്റെ അഭിഭാഷകർ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.


സി.ബി.ഐ കസ്റ്റഡി കാലാവധി അവസാനിക്കുന്ന തിങ്കളാഴ്ച ചിദംബരത്തിന്റെ ജാമ്യഹർജി വീണ്ടും പരിഗണിക്കുന്നുണ്ട്. അതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രിംകോടതി നിർദേശം നൽകിയിരിക്കുന്നത്. ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ബുധനാഴ്ചയാണ് ചിദംബരം അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group