play-sharp-fill
പട്ടാപ്പകൽ തിരുവാതുക്കൽ ജംഗ്ഷനിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; കുട്ടി രക്ഷപെട്ടത് തലനാരിഴയ്ക്ക്; തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ: പൊലീസ് അന്വേഷണം ആരംഭിച്ചു

പട്ടാപ്പകൽ തിരുവാതുക്കൽ ജംഗ്ഷനിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; കുട്ടി രക്ഷപെട്ടത് തലനാരിഴയ്ക്ക്; തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ: പൊലീസ് അന്വേഷണം ആരംഭിച്ചു

തേർഡ് ഐ ബ്യൂറോ
കോട്ടയം: പട്ടാപ്പകൽ റോഡരികിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. തിരുവാതുക്കൽ ജംഗ്ഷനിൽ നിന്നുമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ സ്‌കൂട്ടറിൽ എത്തിയയാൾ ശ്രമിച്ചത്. തുടർന്ന് കുട്ടിയും ഒപ്പമുണ്ടായിരുന്നവരും ബഹളം വച്ചതോടെ പ്രതി വാഹനം ഉപേക്ഷിച്ച ശേഷം രക്ഷപെട്ടു. ബുധനാഴ്ച വൈകിട്ട് നാലരയോടെ തിരുവാതുക്കൽ ജംഗ്ഷന് സമീപമായിരുന്നു സംഭവം.
അച്ഛന്റെ വീട്ടിൽ അവധിക്കാലം ആഘോഷിക്കാനായി എത്തിയതായിരുന്നു രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടി. ഈ പെൺകുട്ടിയും ഒപ്പമുള്ള ഏഴ് സുഹൃത്തുക്കളും ചേർന്ന് തിരുവാതുക്കലിനു സമീപത്തെ മൈതാനത്ത് കളിക്കുകയായിരുന്നു. ഈ സമയത്താണ് ഇതുവഴി മൊബൈൽ ഫോൺ ചെയ്തുകൊണ്ട് ഒരു യുവാവ് എത്തിയത്. ഇയാൾ കുട്ടികളെ വിളിച്ചു കൂട്ടിയ ശേഷം മാജിക് കാട്ടിത്തരാമെന്ന് അറിയിച്ചു. തുടർന്ന് കുട്ടികൾ അടുത്തു കൂടിയതോടെ പ്രതി, ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയുടെ കയ്യിൽ കടന്ന് പിടിക്കുകയായിരുന്നു. ഇതോടെ കുട്ടി ബഹളം വച്ചു. ഇതോടെ പ്രതി വാഹനം ഉപേക്ഷിച്ച ശേഷം ഇവിടെ നിന്നും രക്ഷപെട്ടു. ബഹളം കേട്ട് പ്രദേശവാസികളായ നാട്ടുകാരും ഇവിടെ ഓടിക്കൂടി.
വിവരം അറിഞ്ഞ് വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ വി.എസ് പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി. പ്രദേശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. തുടർന്ന് പ്രദേശമാകെ നിരീക്ഷണം നടത്തിയെങ്കിലും സ്‌കൂട്ടറിൽ വന്നയാളെ കണ്ടെത്താൻ സാധിച്ചില്ല. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതാണെന്നും അന്വേഷണം ആരംഭിച്ചതായി സിഐ അറിയിച്ചു. കുട്ടികൾ കളിച്ചുകൊണ്ടിരുന്നപ്പോൾ സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികളെ വിശദമായി ചോദ്യം ചെയ്ത ശേഷം സംഭവത്തിന്റെ കൃത്യമായ ചിത്രം തെളിയുമെന്നു പൊലീസ് അറിയിച്ചു.