ഈസിയായി വീട്ടില്‍ തന്നെ ഒരു ചിക്കൻ വട ഉണ്ടാക്കാം; റെസിപ്പി ഇതാ

Spread the love

കോട്ടയം: ഈസിയായി വീട്ടില്‍ തന്നെ ഒരു ചിക്കൻ വട ഉണ്ടാക്കാം

video
play-sharp-fill

ആവശ്യമായ ചേരുവകള്‍

ചിക്കന്‍- കാല്‍ കിലോ
കടലപ്പരിപ്പ്- 50 ഗ്രാം
ചെറുപയര്‍ പരിപ്പ്- 50 ഗ്രാം
സവാള- ഒന്ന്
ഗരം മസാല- ഒന്നര സ്പൂണ്‍
മഞ്ഞള്‍പ്പൊടി- അര സ്പൂണ്‍
പെരുംജീരകം- ഒരു സ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- രണ്ടര സ്പൂണ്‍
ഉണക്കമുളക്- അഞ്ചെണ്ണം
പച്ചമുളക്- മൂന്നെണ്ണം
കറിവേപ്പില, മല്ലിയില- ആവശ്യത്തിന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാകം ചെയ്യുന്ന വിധം

കടലപ്പരിപ്പും ചെറുപയര്‍ പരിപ്പും രണ്ട് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. ഉണക്കമുളകും അതിനൊപ്പം കുതിര്‍ത്തു വയ്ക്കുക. ഇവ വെളളം കളഞ്ഞ് മാറ്റി വയ്ക്കണം. ചിക്കന്‍ മഞ്ഞള്‍പ്പൊടി ഇട്ട് മിക്സിയില്‍ അരച്ചെടുക്കുക. ഇതിനൊപ്പം കുതിര്‍ത്ത പരിപ്പുകളും ഇട്ട് അരയ്ക്കാം. ഈ പേസ്റ്റിലേക്ക് ഉണക്കമുളക്, ബാക്കി പൊടികള്‍, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളകും സവാളയും അരിഞ്ഞത് എന്നിവ ചേര്‍ക്കാം. പാകത്തിന് ഉപ്പും ചേര്‍ത്ത് പരിപ്പു വടയുടെ ആകൃതിയില്‍ എണ്ണയില്‍ പൊരിച്ചെടുക്കുക.