കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ചിക്കൻ കൊണ്ടൊരു വെറൈറ്റി വിഭവം; നല്ല സ്വാദിഷ്ടമായ ചിക്കൻ തോരൻ തയ്യാറാക്കാം; റെസിപ്പി ഇതാ

Spread the love

കോട്ടയം: ഉച്ചയ്ക്ക് ഊണിന് നല്ല സ്വാദിഷ്ടമായ ചിക്കൻ തോരൻ ആയാലോ? കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകള്‍

എല്ലില്ലാത്ത കോഴിയിറച്ചി- അര കിലോ
തേങ്ങ ചിരകിയത്- ഒരു കപ്പ്
മുളകു പൊടി – ഒന്നര ടേബിള്‍ സ്പൂണ്‍
കറിവേപ്പില – രണ്ട് തണ്ട്
വെളുത്തുള്ളി -20 അല്ലി
ചുവന്നുള്ളി -പതിനഞ്ചെണ്ണം
ഇഞ്ചി – ഒരു കഷണം
പച്ചമുളക്- അഞ്ചെണ്ണം
കടുക് -ആവശ്യത്തിന്
സവാള -ഒരെണ്ണം(ചെറുതായി അരിഞ്ഞത്)
മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ഗരം മസാല – ഒരു ടീസ്പൂണ്‍
എണ്ണ – ആവശ്യത്തിന്
വെള്ളം – അര കപ്പ്
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴി ചെറിയ കഷണങ്ങളാക്കുക. തേങ്ങ ചിരകിയത്, മുളകു പൊടി, കറിവേപ്പില, വെളുത്തുള്ളി എന്നിവ ചതച്ച്‌ മാറ്റിവെയ്ക്കുക. ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ഒരുമിച്ച്‌ ചതച്ച്‌ എടുക്കുക. ചുവട് കട്ടിയുള്ള പാത്രത്തില്‍ എണ്ണ ഒഴിച്ച്‌ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ഇതിലേയ്ക്ക് ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ഇട്ട് ബ്രൗണ്‍ നിറമാകുന്നതുവരെ ഇളക്കുക. മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ കൂടി ചേര്‍ത്ത് ഇളക്കുക. സവാള ഇട്ട് വഴറ്റിയ ശേഷം കോഴി കഷണങ്ങള്‍ ഇട്ട് കഷണങ്ങളിലെ വെള്ളം ഊറി വരുന്നതുവരെ ഇളക്കുക. അര കപ്പ് വെള്ളം ഒഴിച്ച്‌ പാത്രം അടച്ച്‌ കോഴികഷണങ്ങള്‍ വേവിക്കുക. വെന്ത് കഴിയുമ്പോള്‍ തേങ്ങ ചിരകിയത്,മുളക് പൊടി, കറിവേപ്പില, വെളുത്തുള്ളി മിശ്രിതവും ഗരം മസാലയും ചേര്‍ക്കുക . വെള്ളം വറ്റുന്നത് വരെ ഇളക്കി തോര്‍ത്തി എടുക്കാം.