ഒരു അടിപൊളി ചിക്കൻ സൂപ്പ് തയ്യാറാക്കിയാലോ?; റെസിപ്പി ഇതാ

Spread the love

ചൈനീസ് വിഭവങ്ങളില്‍ ലോകമെമ്പാടും ഏറെ പ്രിയങ്കരമായ ഒന്നാണ് സൂപ്പ്. ടേസ്റ്റ് പോലെ തന്നെ ഉണ്ടാക്കാനും വളരെ സിമ്പിൾ ആണ്. സൂപ്പ് പ്രിയർക്ക് ഇത് ഏറെ ഇഷ്ടപെടും. റെസിപ്പി നോക്കാം.

video
play-sharp-fill

ചേരുവകള്‍

വെണ്ണ- 2 ടേബിള്‍സ്പൂണ്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സവാള- 1

ബീൻസ്- 1/2 കപ്പ്

കാരറ്റ്- 1/2 കപ്പ്

ചിക്കൻ ബ്രസ്റ്റ് പീസ്- 4

വെള്ളം- 1 ലിറ്റർ

കോണ്‍ഫ്ലോർ- 2 ടീസ്പൂണ്‍

മുട്ടയുടെ വെള്ളം- 1

കുരുമുളകുപൊടി- 1 1/2 ടീസ്പൂണ്‍

ഉപ്പ്- 1 ടീസ്പൂണ്‍

വിനാഗിരി- 1 ടേബിള്‍സ്പൂണ്‍

ചില്ലിസോസ്- 1 ടേബിള്‍സ്പൂണ്‍

സോയസോസ്- 1 ടേബിള്‍സ്പൂണ്‍

തക്കാളി സോസ്- 1 ടേബിള്‍സ്പൂണ്‍

സ്പ്രിങ് ഒനിയൻ- ആവശ്യത്തിന്

മല്ലിയില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പില്‍ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെണ്ണ ചേർത്ത് അലിയിക്കാം. ഇതിലേയ്ക്ക് വെളുത്തുള്ളി, കുരുമുളക്, സ്വീറ്റ് കോണ്‍ എന്നിവ ചേർത്തു വഴറ്റാം. ചിക്കൻ ബ്രസ്റ്റ് പീസ് ചെറിയ കഷ്ണങ്ങളാക്കി ചേർത്തു വേവിക്കാം. ചിക്കൻ വേവിച്ച വെള്ളവും അതിലേയ്ക്ക് ഒഴിക്കാം.

ശേഷം ആവശ്യത്തിന് ഉപ്പും കുരമുളുക് പൊടിയും ചേർത്ത് കുറഞ്ഞ തീയില്‍ ഇത് തിളപ്പിക്കാം. ചില്ലി സോസ്, തക്കാളി സോസ്, വിനാഗിരി, കോണ്‍ഫ്ലോർ വെള്ളത്തില്‍ കലക്കിയത് എന്നിവ ചേർക്കാം. തിളച്ച്‌ വരുമ്ബോള്‍ സ്പ്രിങ് ഒനിയനും, കുരുമുളക് പനിടി ചേർത്ത് അടുപ്പണയ്ക്കാം. ഇത് ചൂടോടെ വിളമ്ബി കഴിച്ചു നോക്കൂ.