ചിക്കൻ ലോലിപോപ്പ് സൂപ്പർ ടേസ്റ്റിൽ വീട്ടിൽ തന്നെ തയ്യാറാക്കാം

Spread the love

ചേരുവകൾ

video
play-sharp-fill
  • ചിക്കൻ ലോലിപോപ്പ് 1/2 കിലോ
  • മുട്ട ഒരെണ്ണം
  • ഉപ്പ് പാകത്തിന്
  • മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍
  • മുളകുപൊടി 1 ടീസ്പൂണ്‍
  • കുരുമുളകുപൊടി 1/2 ടീസ്പൂണ്‍
  • ചിക്കൻ മസാല 1 ടീസ്പൂണ്‍
  • കോണ്‍ഫ്ലോർ 5 ടീസ്പൂണ്‍
  • റിഫൈൻഡ് ഓയില്‍ ഫ്രൈ ചെയ്യാൻ ആവശ്യമായത്

തയാറാക്കുന്ന വിധം
കോണ്‍ഫ്ലോറിലേക്ക് ഉപ്പും മറ്റു മസാലകളും ചേർത്ത് മിക്സ് ചെയ്യുക. ശേഷം അതിലേക്ക് ബീറ്റ് ചെയ്ത മുട്ട ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കഴുകി വൃത്തിയാക്കിയ ചിക്കൻ ലോലിപോപ്പ് ഓരോ പീസ് തയ്യാറാക്കി വച്ചിരിക്കുന്ന മുട്ട കൂട്ടില്‍ നന്നായി കോട്ട് ചെയ്യുന്ന വിധം മുക്കിയെടുത്ത് ചൂടായ എണ്ണയില്‍ വറുത്തെടുക്കുക. ചൂടോടെ ഷെസ്വാൻ ചട്നിയോ ഗ്രീൻ ചട്നിയോ കൂട്ടി വിളമ്ബാം. ബാക്കി വന്ന കുറച്ചു മുട്ടക്കൂട്ട് കുറച്ച്‌ ഉള്ളിയും പച്ചമുളകും ഇഞ്ചിയും ചേർത്ത് കുഞ്ഞ് ഓംലെറ്റ് ആക്കി‌ എടുക്കാവുന്നതാണ്.