
ചിക്കൻ ഇഷ്ട്ടമല്ലാത്തവർ കുറവായിരിക്കും അല്ലേ? എന്നാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു ചിക്കൻ ലോലിപ്പോപ്പ് റെസിപ്പി നോക്കിയാലോ?
ആവശ്യമായവ
ചിക്കൻ -500 ഗ്രാം

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുളകുപൊടി
മഞ്ഞൾപൊടി
ഗരം മസാല
മുട്ട
ഓയില്‍
ബ്രഡ്ക്രംസ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
മല്ലിയില
ഉപ്പ് ആവശ്യത്തിന്
തയാറാക്കുന്ന വിധം:
കഴുകി വൃത്തിയാക്കി എല്ലു കളഞ്ഞ ചിക്കൻ മിക്സിയുടെ ജാറില്‍ ചേർത്ത് അരച്ചെടുക്കുക. കൂടുതല്‍ അരഞ്ഞുപോകരുത്. ശേഷം ഇതിലേക്ക് ആവശ്യത്തിന് മുളകുപൊടി, മഞ്ഞൾപൊടി, ഗരംമസാലപൊടി, ഉപ്പ്, ജിഞ്ചർ ഗാർലിക് പേസ്റ്റ്, മല്ലിയില ചേർത്ത് നന്നായി മിക്സ് ചെയ്യണം.
ഇനി ചെറിയ നെല്ലിക്ക വലുപ്പത്തിലുള്ള ബാളുകളായി ഇത് ഉരുട്ടിയെടുക്കാം. കൈയില്‍ ഒട്ടിപ്പിടിക്കുന്നെങ്കില്‍ കുറച്ച് ഓയില്‍ പുരട്ടിയത്തിന് ശേഷം ചെയ്യുക. അതിനു ശേഷം എഗ്ഗ് ബീറ്റ് ചെയ്തതില്‍ മുക്കിയ ശേഷം ബ്രഡ് ക്രംസില്‍ റോള്‍ ചെയ്ത് ഓരോന്നായി ടൂത്ത് പിക്കിൽ കൂട്ജിയെടുക്കുക. ശേഷം നല്ല ചൂടായ ഓയിലില്‍ ഫ്രൈ ചെയ്ത് എടുക്കാം. നല്ല ക്രിസ്പി ചിക്കൻ ലോലിപോപ്പ് റെഡി. ഇനി ഇത് ഇഷ്ട്ടമുള്ള സോസിൽ മുക്കി കഴിക്കാം.




