ഉറപ്പായും ചെയ്ത് നോക്കേണ്ട വെറൈറ്റി ഐറ്റം; തയ്യാറാക്കാം ലോഡഡ് ഫ്രൈസ് ; റെസിപ്പി ഇതാ

Spread the love

കോട്ടയം: ഇന്നത്തെ കുട്ടികള്‍ക്ക് ഇഷ്ടമുള്ള വിഭവങ്ങളില്‍ ശ്രദ്ധേയമായ ഒന്നാണ് ലോഡഡ് ഫ്രൈസ്. ഇതിനുള്ള ആരാധകർ നിരവധിയാണ്.

ലോഡഡ് ഫ്രൈസ് എങ്ങനെ വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിക്കൻ
ഉപ്പ്
മുളകുപൊടി
മഞ്ഞള്‍പ്പൊടി
ഇഞ്ചി
വെളുത്തുള്ളി
കറിവേപ്പില
മുട്ട
കോണ്‍ഫ്ലോർ
കുരുമുളകുപൊടി
വെണ്ണ
എണ്ണ
മൈദ
ചീസ്
ഉരുളക്കിഴങ്ങ്

തയ്യാറാക്കുന്ന വിധം

നന്നായി കഴുകി വൃത്തിയാക്കിയ ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത്, അല്‍പ്പം കറിവേപ്പില എന്നിവ ചേർത്തിളക്കുക. ശേഷം ഇതിലേക്ക് ഒരു കോഴിമുട്ട ഇതിലേയ്ക്കു പൊട്ടിച്ചൊഴിക്കുക, അല്‍പ്പം കോണ്‍ഫ്ലോറും കുരുമുളകുപൊടിയും ചേർത്തിളക്കി കുറച്ചു സമയം മാറ്റി വെയ്ക്കുക.

ഇനി ഒരു പാൻ അടുപ്പില്‍ വെച്ച്‌ എണ്ണയൊഴിച്ചു ചൂടാക്കി മാറ്റി വെച്ച ചിക്കൻ കഷ്ണങ്ങള്‍ വറുത്തെടുക്കുക. മറ്റൊരു പാൻ അടുപ്പില്‍ വെച്ച്‌ അല്‍പ്പം വെണ്ണ ചേർത്ത് ഉരുക്കിയെടുക്കുക. ഇതിലേയ്ക്ക് കുറച്ചു മൈദ, ആവശ്യത്തിനു പാല്‍ എന്നിവ ചേർത്തിളക്കുക. ശേഷം ഇതിലേയ്ക്ക് ചീസ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി സോസ് തയ്യാറാക്കുക. ഉരുളക്കിഴങ്ങ് ഒരേ വണ്ണത്തിലും വീതിയിലും അരിഞ്ഞ് ഫ്രൈ ചെയ്തെടുത്തതിലേയ്ക്ക് വറുത്ത ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചിട്ട് മുകളിലായി തയ്യാറാക്കിയ സോസ് ഒഴിച്ചിളക്കുക.