video
play-sharp-fill
ചിക്കൻ കബാബ് ഇഷ്ടം ഉള്ളവരുണ്ടോ? അടിപൊളി ചിക്കന്‍ കബാബ് തയ്യാറാക്കിയാലോ…

ചിക്കൻ കബാബ് ഇഷ്ടം ഉള്ളവരുണ്ടോ? അടിപൊളി ചിക്കന്‍ കബാബ് തയ്യാറാക്കിയാലോ…

സ്വന്തം ലേഖകൻ

നല്ല എരിവൂറും ചിക്കന്‍ കബാബ് ട്രൈ ചെയ്താലോ?

നല്ല എരിവൂറും ചിക്കന്‍ കബാബ് ട്രൈ ചെയ്താലോ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേരുവകള്‍

ചിക്കന്‍ എല്ലില്ലാത്തത് – അരക്കിലോ

പച്ചമുളക്-3

ഇഞ്ചി-ചെറിയ കഷ്ണം
വെളുത്തുള്ളി- നാല് -അഞ്ച് അല്ലി

ബ്രഡ് -മൂന്നു -നാലു കഷണം
സവാള- 1 ഇടത്തരം, ചെറുതായി അരിഞ്ഞത്

മല്ലിയില- കുറച്ച്‌
മുളകുപൊടി- മുക്കാല്‍ ടീസ്പൂണ്‍
കുരുമുളകുപൊടി- അര ടീസ്പൂണ്‍

ഗരം മസാല- കാല്‍ ടീസ്പൂണ്‍
മുട്ട- രണ്ട്

കോണ്‍ഫ്ലോര്‍- ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്

വെളിച്ചെണ്ണ -വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു മിക്സിയുടെ ജാറിലേക്ക് അരക്കിലോ എല്ലില്ലാത്ത ചിക്കന്‍ കഷ്ണങ്ങള്‍ ഇട്ട് ചതച്ചെടുക്കുക.

\ഒരു കുഴിവുള്ള പാത്രത്തിലേക്ക് ഇട്ട ചിക്കനിലേക്ക് 3 പച്ചമുളക് ചെറുതായി അരിഞ്ഞത്, ചെറിയ കഷണം ഇഞ്ചി അരിഞ്ഞത്, നാല് -അഞ്ച് അല്ലി വെളുത്തുള്ളി ചെറുതാക്കിയത്, 3 -4 കഷ്ണം ബ്രെഡ്, ഒരു ഇടത്തരം സവാള ചെറുതായി അരിഞ്ഞത്, കുറച്ച്‌ മല്ലിയില, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂണ്‍ കുരുമുളക് പൊടി, മുക്കാല്‍ ടീസ്പൂണ്‍ മുളകുപൊടി, കാല്‍ ടീസ്പൂണ്‍ ഗരം മസാല, എന്നിവയിട്ട് നന്നായി കുഴച്ച്‌ യോജിപ്പിച്ചെടുക്കുക.

കയ്യില്‍ കുറച്ച്‌ ഓയില്‍ പുരട്ടിയതിനു ശേഷം ചെറിയ ഉരുളകളാക്കി എടുക്കുക.

കയ്യില്‍ വെച്ച്‌ അമര്‍ത്തി വട്ടത്തില്‍ ഒരു ആകൃതി ഉണ്ടാക്കി മാറ്റി വെക്കുക.

ഒരു ചെറിയ പാത്രത്തിലേക്ക് 2മുട്ട പൊട്ടിച്ചു ഒഴിച്ച്‌ ഒരു ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്ലോര്‍, കാല്‍ ടീസ്പൂണ്‍ കുരുമുളകുപൊടി,ആവശ്യത്തിന് ഉപ്പ്, എന്നിവയിട്ട് കട്ടയില്ലാതെ നന്നായി യോജിപ്പിക്കുക.

ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ നന്നായി ചൂടായി വരുമ്ബോള്‍ ഇടത്തരം തീയില്‍ വച്ച്‌ മുട്ടയില്‍ മുക്കിയ ചിക്കന്‍ കബാബ് എണ്ണയിലേക്ക് ഇട്ട് കൊടുക്കുക. മറിച്ചും തിരിച്ചും ഇട്ട്
നന്നായി വറുത്തു കോരുക. ഇനി വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റാം.