play-sharp-fill
ആദ്യമുണ്ടായത് കോഴിയാണോ മുട്ടയാണോ?; ചർച്ചക്കൊടുവിൽ വാക്കുതർക്കം, വീട്ടിലേക്ക് പോയ സുഹൃത്തിനെ ബൈക്കിൽ പിന്തുടർന്ന് യുവാവ് വെട്ടികൊലപ്പെടുത്തി

ആദ്യമുണ്ടായത് കോഴിയാണോ മുട്ടയാണോ?; ചർച്ചക്കൊടുവിൽ വാക്കുതർക്കം, വീട്ടിലേക്ക് പോയ സുഹൃത്തിനെ ബൈക്കിൽ പിന്തുടർന്ന് യുവാവ് വെട്ടികൊലപ്പെടുത്തി

ആദ്യമുണ്ടായത് കോഴിയാണോ മുട്ടയാണോ? കാലാകാലങ്ങളായി എല്ലാവർക്കുമുള്ള സംശമാണിത്. പലരും ഇന്റർനെറ്റിൽ പലതവണ തിരഞ്ഞ ചോദ്യമായിരിക്കും ഇത്. ഈ ഒരൊറ്റ ചോദ്യം കൊണ്ട് ഒരാളുടെ ജീവൻ പോലും നഷ്ടപ്പെട്ടിരിക്കുന്ന അമ്പരപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്ന ചോദ്യം വലിയ തർക്കമായി മാറുകയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെ വെട്ടികൊലപ്പെടുത്തുകയും ചെയ്തു. ജൂലൈ 24 -ന് തെക്കുകിഴക്കൻ സുലവേസി പ്രവിശ്യയിലെ മുന റീജൻസിയിലാണ് സംഭവം.

ഡിആർ എന്നറിയപ്പെടുന്നയാളാണ് സുഹൃത്തായ കാദിർ മർകസിനെ വെട്ടിയത്. ആദ്യം ഡിആർ കാദിറിനെ മദ്യപിക്കാൻ ക്ഷണിക്കുകയായിരുന്നു. കുറച്ച് മദ്യം അകത്ത് ചെന്നതോടെ ഡിആർ കാദിറിനോട് ആ ചോദ്യം ചോദിച്ചു, കോഴിയാണോ ആദ്യമുണ്ടായത് അതോ മുട്ടയാണോ? അതോടെ, ഇക്കാര്യത്തെ ചൊല്ലി ഇരുവരും തമ്മിൽ വലിയ തർക്കമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വഴക്ക് വേണ്ട എന്ന് കരുതി വാ​ഗ്വാദം അവസാനിപ്പിച്ച് കാദിർ അവിടെ നിന്നും പോകാനിറങ്ങുകയും ചെയ്തു. വീട്ടിലേക്കുള്ള വഴിയിൽ തന്റെ ബൈക്കിൽ ഡിആർ കാദിറിനെ പിന്തുടർന്നു. പിന്നീട്, കയ്യിലുണ്ടായിരുന്ന ഇന്തോനേഷ്യയിലെ ഒരു പരമ്പരാ​ഗത ആയുധമുപയോഗിച്ച് കാദിറിനെ വെട്ടുകയും ചെയ്തു.

അടുത്തുണ്ടായിരുന്നയാളാണ് കാദിറിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, പരിക്കുകൾ ​ഗുരുതരമായതിനാൽ കാദിർ മരണപ്പെടുകയായിരുന്നു. പിന്നാലെ, ഡിആറിനെ പോലീസ് അറസ്റ്റും ചെയ്തു. പോലീസ് പറയുന്നത് ഈ സമയത്ത് ഇരുവരും നന്നായി മദ്യപിച്ചിരുന്നു അതാണ് ഒരു ദുരന്തത്തിൽ കലാശിച്ചത് എന്നാണ്.