ഒരു സ്പെഷ്യല്‍ ചിക്കന്‍ ബട്ടര്‍ മസാല തയ്യാറാക്കിയാലോ? റെസിപ്പി ഇതാ

Spread the love

കോട്ടയം: എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു സ്പെഷ്യല്‍ ചിക്കന്‍ ബട്ടര്‍ മസാല റെസിപ്പി നോക്കിയാലോ? എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

എല്ലില്ലാത്ത ചിക്കന്‍ – അരക്കിലോ
ബട്ടര്‍ – 100 ഗ്രാം
ഇഞ്ചി – 2 ടീസ്‌പൂണ്‍
വെളുത്തുള്ളി പേസ്റ്റ്‌ – 2 ടീസ്‌പൂണ്‍
ഇഞ്ചി – 1 കഷ്‌ണം അരിഞ്ഞത്‌
തക്കാളി – 3 എണ്ണം
മുളകുപൊടി – 1 ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടീസ്‌പൂണ്‍
കസൂരി മേത്തി – 4 ടേബിള്‍സ്‌പൂണ്‍
ഫ്രഷ്‌ ക്രീം – 1 കപ്പ്‌
ഉപ്പ്‌ – ആവശ്യത്തിന്
തയാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേയ്‌ക്ക്‌ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്‌, ചിക്കന്‍ എന്നിവയിട്ട്‌ ഇളക്കണം. ചിക്കന്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ ബട്ടര്‍ ചേര്‍ത്തിളക്കുക. ഇതിലേയ്‌ക്ക്‌ തക്കാളി അരച്ചു ചേര്‍ക്കുക. ഇത്‌ നല്ലപോലെ ഇളക്കുക. ഇതിലേയ്‌ക്ക്‌ മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്‌ എന്നിവ ചേര്‍ത്തിളക്കണം. ചിക്കന്‍ വെന്തു കഴിയുമ്പോള്‍ കസൂരി മേത്തി ചേര്‍ത്തിളക്കുക. പിന്നീട്‌ ഫ്രഷ്‌ ക്രീം, ഇഞ്ചി അരിഞ്ഞത്‌ എന്നിവ ചേര്‍ത്തിളക്കണം. ചിക്കന്‍ ബട്ടര്‍ മസാല തയ്യാര്‍.