
ചിക്കൻ മികച്ചൊരു പ്രോട്ടീൻ ഉറവിടമാണ്. ശരീരത്തിന് ഊർജം നൽകുകയും, എല്ലുകളും പേശികളും ആരോഗ്യമുറ്റതാക്കുന്നതിലും പ്രോട്ടീൻ പ്രധാന പങ്ക് വഹിക്കുന്നു. പോഷകഗുണങ്ങൾക്കൊപ്പം രുചിയും എളുപ്പത്തിൽ പാചകം ചെയ്യാനാകുന്ന സവിശേഷതയും കാരണം, മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളിൽ ഒന്നായി ചിക്കൻ മാറിയിട്ടുണ്ട്.
ബീഫിന്റെയും മട്ടന്റെയും ഉയർന്ന വില കാരണം മിക്ക ആളുകളും ചിക്കൻ ആണ് കൂടുതലായി വാങ്ങുന്നത്. എന്നാൽ, സ്ഥിരമായി ചിക്കൻ കഴിക്കുന്നവരെ ആശങ്കയിലാഴ്ത്തുന്ന ചില പഠനങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.ആഴ്ചയിൽ 300 ഗ്രാമോ അതിൽ കൂടുതലോ ചിക്കൻ കഴിക്കുന്നത് കാൻസർ സാധ്യത വർധിപ്പിക്കുമെന്നാണ് ഗാസ്ട്രോ ഇന്റസ്റ്റെനൽ ഗവേഷകർ പറയുന്നത്.
ന്യൂട്രിയന്റ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആഴ്ചയിൽ 300 ഗ്രാമിൽ കൂടുതൽ വൈറ്റ് മീറ്റ് കഴിക്കുന്നത് മരണസാധ്യത വർധിപ്പിക്കുന്നതായും പഠനത്തിൽ പറയുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ അപകടസാധ്യത കൂടതലായി കാണുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാലായിരം പേരിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. ഇതിൽ നിന്ന് ആഴ്ചയിൽ 300 ഗ്രാമിലധികം ചിക്കൻ കഴിക്കുന്നവരിൽ നൂറ് ഗ്രാമിൽ താഴെ കഴിക്കുന്നരേ അപേക്ഷിച്ച അകാലമരണ സാധ്യത 27 ശതമാനം അധികമാണെന്നാണ് കണ്ടെത്തൽ. ഇവരിൽ ഗാസ്ട്രോ ഇന്റസ്റ്റൈനൽ അർബുദസാധ്യതയും ഇരട്ടിയാണ്.