ലോകകപ്പ് ക്രിക്കറ്റിന് ആവേശത്തുടക്കം: ആദ്യ വിക്കറ്റ് ഇമ്രാൻ താഹിറിന്; ആദ്യ റൺ ജോ റൂട്ടിന്; ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ  നേരിടുന്നു

ലോകകപ്പ് ക്രിക്കറ്റിന് ആവേശത്തുടക്കം: ആദ്യ വിക്കറ്റ് ഇമ്രാൻ താഹിറിന്; ആദ്യ റൺ ജോ റൂട്ടിന്; ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടുന്നു

സ്‌പോട്‌സ് ഡെസ്‌ക്

ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ മത്സരത്തിന് ഇംഗ്ലണ്ടിലെ ഓവൽ സ്‌റ്റേഡിയത്തിൽ തുടക്കമായി. ആദ്യ മത്സരത്തിൽ ആതിത്ഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടുകയാണ്. ഏഴ്്ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 50 റണ്ണാണ് ഇംഗ്ലണ്ടിന്റെ നഷ്ടം. ദക്ഷിണാഫ്രിക്കയുടെ ഇമ്രാൻ താഹിറിനാണ് ലോകകപ്പിലെ ആദ്യ വിക്കറ്റ്. ആദ്യ റൺ നേടിയ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ജോ റൂട്ടാണ്.
നേരിട്ട ആദ്യ പന്തിൽ തന്നെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ബ്രസ്റ്റോയെ റണ്ണൊന്നുമെടുക്കാതെ ഇമ്രാൻ താഹിർ പുറത്താക്കുകയായിരുന്നു. മികച്ച തുടക്കം പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ ബ്രസ്റ്റോയെ വിക്കറ്റ് കീപ്പർ ക്വിന്റൽ ഡിക്കോക്കിന്റെ കയ്യിൽ എത്തിച്ചാണ് ദക്ഷിണാഫ്രിക്ക ആദ്യ വെടിപൊട്ടിച്ചത. ലോകപ്പ് ക്രിക്കറ്റിൽ തങ്ങളുടെ തന്ത്രം എന്താണെന്ന് ആദ്യ ദിനം തന്നെ സൂചന നൽകുന്നതാണ് ഇപ്പോൾ ദക്ഷിണാഫ്രിക്ക സ്വീകരിച്ചിരിക്കുന്ന തന്ത്രം.
23 പന്തിൽ 27 റണ്ണെടുത്ത ജെസൺ റോയിയും, 22 പന്തിൽ 27 റണ്ണെടുത്ത ജോ റൂട്ടുമാണ് നിലവിൽ ക്രീസിൽ.