
കോട്ടയം: ആരോഗ്യബോധമുള്ളവരുടെ പ്രിയപ്പെട്ട സൂപ്പർഫുഡുകളിലൊന്നാണ് ചിയ വിത്ത്. നാരങ്ങ വെള്ളത്തില്‍ കുതിർത്താല്‍ പൊങ്ങി കാണുന്ന ഈ ചെറു വിത്തുകള്‍ പോഷകങ്ങളുടെ നിധിയാണ്.
ഒമേഗ-3 ഫാറ്റി ആസിഡ്, ആന്റി ഓക്സിഡൻ്റ്, മഗ്നീഷ്യം, നാരുകള്‍ തുടങ്ങിയ ഘടകങ്ങള്‍ നിറഞ്ഞ ചിയ വിത്ത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. ദിവസേന ഭക്ഷണക്രമത്തില്‍ ഇതിനെ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണകരമാണ്.
ചേരുവകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിയ വിത്ത് – 1 ടേബിള്‍സ്പൂണ്‍
വെള്ളം അല്ലെങ്കില്‍ ബദാം പാല്‍ – ½ കപ്പ്
പഴങ്ങള്‍ – ആവശ്യത്തിന് (ഉദാഹരണം: വാഴപ്പഴം, ആപ്പിള്‍ മുതലായവ)
നട്സ് – ആവശ്യത്തിന് (ഓപ്ഷണല്‍)
പുളിയില്ലാത്ത തൈര്‍ അല്ലെങ്കില്‍ കുതിർത്ത ഓട്സ് – ആവശ്യത്തിന് (രുചിക്കനുസരിച്ച്)
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് അര കപ്പ് വെള്ളം അല്ലെങ്കില്‍ ബദാം പാല്‍ ഒഴിക്കുക. അതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ ചിയ വിത്ത് ചേർത്ത് നന്നായി കലക്കി 20 മിനിറ്റ് വരെ കുതിർത്തു വയ്ക്കുക. പാലാണെങ്കില്‍ കുതിർത്തുകൊണ്ടിരിക്കുന്ന സമയത്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. കുതിർന്ന ശേഷം ഒരു ചെറിയ ബൗളിലേയ്ക്ക് മാറ്റി, വാഴപ്പഴം ചെറുതായി മുറിച്ചതും നട്സും ചേർത്ത് കലർക്കുക. കൂടുതല്‍ രുചിക്കായി ഇതില്‍ പുളിയില്ലാത്ത തൈരും കുതിർത്ത ഓട്സും ചേർത്തെടുക്കാം.
ദിവസാരംഭത്തില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ ചിയ പുഡ്ഡിംഗ് ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിനും ലഘുഭക്ഷണത്തിനും അനുയോജ്യമാണ്. ചെറിയ അളവില്‍ തന്നെയെങ്കിലും ഇതിനെ ദിവസേനയുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ഊർജവും ദീർഘകാലാരോഗ്യവും നല്‍കും.



