play-sharp-fill
ചിങ്ങവനം വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു

ചിങ്ങവനം വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു

സ്വന്തം ലേഖകൻ
കോട്ടയം: ചിങ്ങവനം പുത്തൻപാലത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കുഴിമറ്റം പൊയ്കത്തലയ്ക്കൽ എബി മോൻ പി.ഡി (44)യാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
കഴിഞ്ഞ 25 ന് വൈകിട്ട്ാണ് അപകടമുണ്ടായത്. ചിങ്ങവനം പുത്തൻപാലത്ത് റോഡ് മുറിച്ച് കടക്കുന്ന എബിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ എതിർ ദിശയിൽ നിന്നും എത്തിയ എക്‌സ് യുവി വാഹനം വാഗണാർ കാറിലും മറ്റൊരു സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ എബിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. നാലു ദിവത്തോളം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എബി വ്യാഴാഴ്ചയാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചിങ്ങവനം സ്വദേശികളും സഹോദരങ്ങളുമായ എറിക്‌സ് (18) എൽദ (13) എന്നിവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തിരുന്നു.