ചേറ്റുവ ഹാര്‍ബറില്‍ വള്ളത്തില്‍ നിന്ന് മത്സ്യം ഇറക്കുന്നതിനിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

Spread the love

 

വാടാനപ്പള്ളി: ചേറ്റുവ ഹാര്‍ബറില്‍ വള്ളത്തില്‍ നിന്ന് മത്സ്യം ഇറക്കുന്നതിനിടയില്‍ മത്സ്യ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.
മലപ്പുറം താനൂര്‍ ഒട്ടുംപുറം സ്വദേശി കുഞ്ഞിന്‍പുരക്കല്‍ പരേതനായ മുഹമ്മദ് കുട്ടിയുടെ മകന്‍ ഹനീഫ (49) ആണ് മരിച്ചത്.

 

താനൂരില്‍ നിന്ന് മത്സ്യ ബന്ധനത്തിന് ബിസ്മില്ല എന്ന വള്ളത്തില്‍ എത്തിയതാണ്. മത്സ്യം പിടിച്ച്‌ ബുധനാഴ്ച രാവിലെ ഏങ്ങണ്ടിയൂര്‍ ഹാര്‍ബറില്‍ വന്നു. മല്‍സ്യം ഇറക്കുന്നതിനിടെയാണ് നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണത്.

 

ഉടന്‍ ഏങ്ങണ്ടിയൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. താനൂര്‍ സ്വദേശികളായ 20 മത്സ്യ തൊഴിലാളികളുടെ കൂട്ടായ്മയിലുള്ളതാണ് ബിസ്മില്ല വള്ളം. ഭാര്യ: ബീവിജ. മാതാവ്: ഇമ്ബിച്ചുമ്മ. മക്കള്‍: ഭാനു മോള്‍,ഷെറി മോള്‍,ഹിബ മോള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group