
മുൻ ദേശീയ അധ്യക്ഷൻ ചേറ്റൂരിനെ കോൺഗ്രസ് മറന്നു; തുറന്നടിച്ച് കുടുംബം; സുരേഷ് ഗോപിയുടെ സന്ദർശനത്തിലും മറുപടി
പാലക്കാട്: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ ചേറ്റൂർ ശങ്കരൻ നായരെ കോണ്‍ഗ്രസ് പാ൪ട്ടി മറന്നുവെന്ന് കുടുംബം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സന്ദ൪ശനത്തിനു പിന്നാലെയാണ് കോണ്‍ഗ്രസിനെ വിമര്‍ശിച്ചുള്ള കുടുംബത്തിന്‍റെ പ്രതികരണം. സുരേഷ് ഗോപിയുടെ സന്ദ൪ശനത്തിൽ ഞങ്ങൾക്ക് രാഷ്ട്രീയമില്ലെന്ന് ചേറ്റൂരിന്‍റെ ബന്ധു ജസ്റ്റിസ് ശങ്കരൻ നായ൪ പറഞ്ഞു.
എഐസിസി സമ്മേളനത്തിൽ ഒരു ഫോട്ടോ പോലും വെക്കാൻ പാ൪ട്ടി തയാറാകുന്നില്ല. സുരേഷ് ഗോപിക്ക് എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോയെന്നറിയില്ല. ഞാനും സുരേഷ് ഗോപിയും തമ്മിൽ ദീ൪ഘകാല ബന്ധമുണ്ട്. അതിൻറെ അടിസ്ഥാനത്തിലാണ് എന്നെ സന്ദ൪ശിക്കാനെത്തിയത്. അദ്ദേഹവും കുറെ ബിജെപിക്കാരും വന്നു കണ്ടു പോയെന്നും ശങ്കരൻ നായ൪ പറഞ്ഞു. കോൺഗ്രസിന്‍റെ ഏക മലയാളി ദേശീയ അധ്യക്ഷനെ പാ൪ട്ടി തന്നെ മറന്നുവെന്നും ശങ്കരൻ നായര്‍ പറഞ്ഞു.
ഇന്ന് രാവിലെയാണ് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ ചേറ്റൂർ ശങ്കരൻ നായരുടെ കുടുംബാംഗങ്ങളെ സുരേഷ്ഗോപി സന്ദര്‍ശിച്ചത്. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് പാലക്കാട്ടെ വീട്ടിലെത്തി സുരേഷ് ഗോപിയുടെ സന്ദർശനം. വെള്ളിയാഴ്ച പുറത്തിറങ്ങിയ ബോളിവുഡ് താരം അക്ഷയ് കുമാറിന്‍റെ കേസരി ചാപ്റ്റ൪ -2 സിനിമയ്ക്ക് പിന്നാലെയാണ് ചേറ്റൂ൪ ശങ്കരൻ നായരുടെ പേര് വീണ്ടും സജീവമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
