ചങ്ങനാശ്ശേരി ബീവറേജിന് സമീപത്ത് വച്ച് സ്ത്രീയെ മർദ്ദിച്ചു ; ചോദ്യം ചെയ്ത വയോധികനെ കൊലപ്പെടുത്താൻ ശ്രമം ; ചെത്തിപ്പുഴ സ്വദേശിയായ യുവാവ് പിടിയിൽ

Spread the love

ചങ്ങനാശ്ശേരി : വയോധികനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെത്തിപ്പുഴ രണ്ടുകുഴിച്ചിറ തൈപ്പറമ്പിൽ വീട്ടിൽ വിനീഷ് ടി.കെ (35) നെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം ചങ്ങനാശ്ശേരി ബീവറേജ് ഷോപ്പിന് സമീപത്ത വച്ച് ഇയാൾ ഒരു സ്ത്രീയെ മർദ്ദിക്കുകയും ഇത് ചോദ്യം ചെയ്ത  വയോധിനെ ചീത്തവിളിക്കുകയും, ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു.

പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. തൃക്കൊടിത്താനം, വാകത്താനം, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിലായി വിവിധ കേസുകളിലെ പ്രതിയാണ് ഇയാൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.ഐ സന്ദീപ്, സന്തോഷ്, സി.പി.ഓ മാരായ സതീഷ്, രാജീവ്, ശ്യാമോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.