
മണിമല : വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ.
ചെറുവളളി തീമ്പനാൽ പഴയിടം രാഹുൽ ടി ആർ (30) ആണ് അറസ്റ്റിലായത്. സംഭവത്തിൽ പഴയിടം സ്വദേശി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ബിജുമോന്റെ സുഹൃത്തും പ്രതിയായ രാഹുലും തമ്മിൽ ഉണ്ടായ വഴക്ക് തടയാൻ ബിജുമോൻ ശ്രമിച്ചതാണ് വിരോധത്തിന് കാരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞദിവസം രാത്രി വീട്ടിലേക്ക് പോവുകയായിരുന്നു ബിജുമോനെ വഴിയിൽ വെച്ച് കൈയിൽ കരുതിയിരുന്ന മീൻപിടിക്കാൻ ഉപയോഗിക്കുന്ന മുപ്പല്ലി ഉപയോഗിച്ച് നെഞ്ചിന്റെ ഇരു വശങ്ങളിലും ആഞ്ഞ് കുത്തി ആഴത്തിലുള്ള മുറിവുകളുണ്ടാക്കുകയായിരുന്നു.
സംഭവത്തിൽ മണിമല പോലീസ് കേസെടുത്തു പ്രതി പിടികൂടുകയായിരുന്നു, ഇൻസ്പക്‌ടർ അനൂപ് ജോസ്, സബ് ഇൻസ്പക്‌ടർ ഉദയകുമാർ, എഎസ് ഐ മനോജ് സിപിഒ ശ്രീജിത്ത് ഹോം ഗാർഡ് ഗോപകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



