ചെറുതുരുത്തിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം ; നിരവധി പേർക്ക് പരിക്ക്

Spread the love

തൃശ്ശൂർ : ചെറുതുരുത്തിയിൽ ബസും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക്  പരിക്ക്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

video
play-sharp-fill

ചെറുതുരുത്തി പള്ളം പുതുപ്പാടത്ത് ആണ് അപകടമുണ്ടായത്. ഇരുദിശകളിൽ നിന്നും വരികയായിരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന കുട്ടിക്കും കാർ ഡ്രൈവർക്കും സാരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ബസ് യാത്രക്കാർക്കും  പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.