പുട്ടിനും ചപ്പാത്തിക്കും ചോറിനുമൊപ്പം കഴിക്കാൻ പറ്റുന്ന രുചികരമായ ചെറുപയര്‍ കറി ഉണ്ടാക്കി നോക്കിയാലോ ? റെസിപ്പി ഇതാ

Spread the love

കോട്ടയം: പുട്ടിനും ചപ്പാത്തിക്കും ചോറിനുമൊപ്പം കഴിക്കാൻ പറ്റുന്ന രുചികരമായ ചെറുപയര്‍ കറി ഉണ്ടാക്കി നോക്കിയാലോ.

ആവശ്യ സാധനങ്ങള്‍ :

ചെറുപയർ – 1 കപ്പ്‌
ചെറിയ ഉള്ളി – 10 എണ്ണം
പച്ചമുളക് – 4 എണ്ണം
വെളുത്തുള്ളി – 1 അല്ലി
കടുക് – 1/2 ടീസ്പൂണ്‍
ജീരകം – 1/4 ടീസ്പൂണ്‍
മുഴുവൻ മല്ലി ചതച്ചത് – 1 1/2 ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
കറിവേപ്പില
ഉപ്പ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉണ്ടാക്കുന്ന വിധം:

ഒരു പാൻ ചൂടാവാൻ വച്ച്‌ ചെറുപയർ അതിലേക്കു ഇട്ടു മീഡിയം തീയില്‍ വറക്കുക. ചെറുതായിട്ട് ഒന്ന് കളർ മാറുന്നതു വരെ വറുത്താല്‍ മതി. ഒരു പ്രഷർ കുക്കറില്‍ 21/2 കപ്പ്‌ വെള്ളം എടുക്കുക. അതിലേക്ക് 1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ഒഴിക്കാം. വറത്തു വച്ച ചെറുപയർ നന്നായി കഴുകിയ ശേഷം പ്രഷർ കുക്കറില്‍ ഇടുക. അടച്ചു വച്ച്‌ 7- 8 വിസില്‍ വരെ വേവിക്കുക. നന്നായി ഉടഞ്ഞ പോലെ വേവിച്ചെടുക്കണം.

അതിനുശേഷം വെള്ളം കൂടുതലാണെന്നു തോന്നുന്നു എങ്കില്‍ ഒന്ന് വറ്റിച്ചെടുക്കാം.ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്കു ജീരകം ചേർത്ത് പച്ചമുളക് കൂടി ചേർത്തിളക്കുക. അതിലേക്കു വെളുത്തുള്ളി അരിഞ്ഞത് ഇട്ട് മൂപ്പിച്ച ശേഷം അരിഞ്ഞു വച്ച ചെറിയ ഉള്ളിയും ഒരു നുള്ള് ഉപ്പ്, കറിവേപ്പില എന്നിവയും ചേർത്ത് വഴറ്റുക. ചതച്ച മല്ലിയും ചേർത്ത് പച്ച രുചി പോകുന്നതു വരെ ഏകദേശം 2 മിനിറ്റ് വഴറ്റുക. കറിയിലേക്ക് ചേർത്ത് 2 മിനിറ്റ് നന്നായി തിളപ്പിച്ച്‌ തീ അണയ്ക്കുക.