ഇനി സാധാ ചപ്പാത്തി വേണ്ട, ഗ്രീൻ ചപ്പാത്തി മാത്രം! ചെറുപയർ ഉപയോഗിച്ചുള്ള ചപ്പാത്തി കൂടി രാവിലെത്തെ ഭക്ഷണത്തിലേയ്ക്ക് ഉള്‍പ്പെടുത്തൂ; റെസിപ്പി ഇതാ

Spread the love

കോട്ടയം: മലയാളിയുടെ ബ്രേക്ക്ഫാസ്റ്റ് പലപ്പോഴും ദോശയും, ഇഡ്ഡലിയും മാത്രമാണ്. എന്നാലിനി ചെറുപയർ ഉപയോഗിച്ച്‌ ചപ്പാത്തി കൂടി രാവിലെത്തെ ഭക്ഷണത്തിലേയ്ക്ക് ഉള്‍പ്പെടുത്തൂ.

video
play-sharp-fill

പ്രോട്ടീനും നാരുകളാലും സമ്പന്നമായതിനാല്‍ ദിവസവും മുഴുവൻ ദഹനം മെച്ചപ്പെടുത്തുന്നതിനും ഊർജ്ജവും ഉന്മേഷവും മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും, കൂടാതെ പഞ്ഞിപോലുള്ള ചപ്പാത്തിയും ചുട്ടെടുക്കാം.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോതമ്പ് പൊടി- 2 കപ്പ്
ചെറുപയർ- 1/2 കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂണ്‍
പച്ചമുളക്- 1 എണ്ണം
മല്ലിയില- 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍
ജീരകപ്പൊടി- 1/2 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
എണ്ണ/നെയ്യ്- 2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചെറുപയർ പരിപ്പ് രണ്ട് മണിക്കൂർ വെള്ളത്തില്‍ കുതിർത്തു വയ്ക്കാം. ശേഷം അതിലേയ്ക്ക് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേർത്ത് വേവിച്ചെടുക്കാം. ഇത് തണുക്കാൻ മാറ്റി വയ്ക്കാം. മറ്റൊരു ബൗളില്‍ ഗോതമ്പ് പൊടിയെടുക്കാം. ചെറുചൂടുള്ള വെള്ളം അതിലേയ്ക്ക് ഒഴിച്ച്‌ നന്നായി ഇളക്കി യോജിപ്പിക്കാം. തണുത്ത ചെറുപയർ ഉടച്ചെടുക്കാം. അല്ലെങ്കില്‍ മിക്സിയില്‍ അരച്ചെടുക്കാം.

ഇത് ഗോതമ്പിലേയ്ക്കു ചേർക്കാം. കുറച്ച്‌ വെള്ളം കൂടി ഒഴിച്ച്‌ നന്നായി ഇളക്കി മാവ് പരുവത്തിലാക്കാം. കുറച്ച്‌ നെയ്യ് കൂടി ചേർക്കുന്നത് മാവ് സോഫ്റ്റാകാനും ഒട്ടിപിടിക്കാതിരിക്കാനും സഹായിക്കും. കുഴച്ചെടുത്ത മാവ് 30 മിനിറ്റ് മാറ്റിവയ്ക്കാം. ശേഷം മാവ് ചെറിയ ഉരുളകളാക്കാം. അത് പരത്തിയെടുക്കാം. ഒരു പാൻ അടുപ്പില്‍ വച്ചു ചൂടാക്കാം. അതിലേയ്ക്ക് പരത്തിയ ചപ്പാത്തി വച്ചു ചൂട്ടെടുക്കാം. മുകളില്‍ കുറച്ച്‌ നെയ്യ് പുരട്ടാം. ഇരുവശങ്ങളും വെന്തതിനു ശേഷം ചൂടോടെ വിളമ്പി കഴിച്ചു നോക്കാം.