കാണാതായ ഏറ്റുമാനൂർ സ്വദേശിയുടെ ഫോണിൽ നിന്ന് വർഷങ്ങൾക്ക് ശേഷം കോൾ എത്തി;അന്വേഷണം വഴി തെറ്റിക്കാൻ പ്രതിയുടെ ആസൂത്രിത നീക്കം; 2017 മുതൽ സെബാസ്റ്റ്യൻ വിവിധ അന്വേഷണ സംഘങ്ങളുടെ നിരീക്ഷണത്തിൽ

Spread the love

ചേർത്തല: രണ്ടു സ്ത്രീകളുടെ തിരോധന കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തുള്ള വീട്ടിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ ലഭിച്ചത്. കോട്ടയം ഏറ്റുമാനൂർ സ്വദേശി ജെയ്‌നമ്മയുടേതാകാനാണ് കൂടുതൽ സാധ്യതയെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.

ചേർത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദുപത്മനാഭനെ(47) കാണാതായ സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ചും ഇവിടെ സമാനപരിശോധന നടത്തിയിരുന്നു. ബിന്ദു പത്മനാഭനെ കാണാതായ 2017 മുതൽ സെബാസ്റ്റ്യൻ വിവിധ അന്വേഷണ സംഘങ്ങളുടെ നിരീക്ഷണത്തിലായിരുന്നു.

പലതവണ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും സെബാസ്റ്റ്യന്റെ പള്ളിപ്പുറം ചെങ്ങുംതറയിൽ പരിശോധനകൾ നടത്തിയിരുന്നു. വീടിന്റെ പലഭാഗത്തും കുഴിച്ചും വീടിനുള്ളിൽ പലരീതിയിലും നടത്തിയ പരിശോധനകളിലൊന്നും തെളിവുകളൊന്നും ലഭിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017 അവസാനം ഇയാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്‌തെങ്കിലും ഇയാൾ പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയത്. നുണപരിശോധനയ്ക്ക് അനുമതി തേടി കോടതിയെ സമീപിച്ചെങ്കിലും സെബാസ്റ്റ്യൻ വിസമ്മതിച്ചതിനാൽ അതും നടന്നില്ല.

ചേർത്തല: പള്ളിപ്പുറത്തു മൃതദേഹഭാഗങ്ങൾ കണ്ടെത്തിയ പുരയിടത്തിലെ വീടിനുള്ളിൽ രക്തക്കറ കണ്ടെത്തി. ഇന്നലെ രാത്രി ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് സ്വീകരണമുറിയിൽ രക്തക്കറ കണ്ടെത്തിയത്. ഫൊറൻസിക്, വിരലടയാള വിദഗ്ധരും വീട്ടിനുള്ളിൽ പരിശോധന നടത്തി.

കഴിഞ്ഞദിവസവും ജെയ്നമ്മയുടെ ഫോണിൽ നിന്ന് കോൾ എത്തി
ഏറ്റുമാനൂർ∙ കാണാതായ ജെയ്നമ്മയുടെ ഫോണിൽ നിന്നു കഴിഞ്ഞ ഞായറാഴ്ചയും സഹോദരിക്കു കോൾ വന്നു. മിസ്ഡ് കോൾ ആണ് എത്തിയത്. തുടർന്ന് ഇവർ വിവരം ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ടവർ ലൊക്കേഷൻ മേലുകാവിൽ ആണെന്നു കണ്ടെത്തി.

തുടർന്നു അന്വേഷണ സംഘവും ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. അന്വേഷണം വഴി തെറ്റിക്കാനും ജെയ്നമ്മ മേലുകാവ് ഭാഗത്ത് ഉണ്ടെന്നു വിശ്വസിപ്പിക്കാനും സെബാസ്റ്റ്യന്റെ അറിവോടെയാണ് ഫോൺവിളി ആസൂത്രണം ചെയ്തതതെന്ന് അന്വേഷണ സംഘം പറയുന്നു.