ചേർത്തലയിൽ സി പി എമ്മിന്റെ 2 ജനകീയ നേതാക്കൾ ബി ജെ പി യിൽ: കാളികുളം കൗണ്‍സിലറായിരുന്ന കെ.എസ്. ശശികുമാർ, 15 ാം വാർഡ് കൗണ്‍സിലർ ഒ. ആന്റണി എന്നിവരാണ് സിപിഎം ബന്ധം ഉപേക്ഷിച്ചത്; കേന്ദ്രമന്ത്രി സുരേഷ് ഗോപിയില്‍ നിന്ന് ഇരുവരും അംഗത്വം സ്വീകരിച്ചു.
ചേർത്തല: ചേർത്തലയില്‍ സിപിഎമ്മിനൊപ്പം കാലങ്ങളായി നിലകൊണ്ട നേതാക്കള്‍ പാർട്ടി ബന്ധം ഉപേക്ഷിച്ച് ബിജെപിയിലേക്ക്.
കാളികുളം കൗണ്‍സിലറായിരുന്ന കെ.എസ്. ശശികുമാർ, 15 ാം വാർഡ് കൗണ്‍സിലർ ഒ. ആന്റണി എന്നിവരാണ് സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയിലെത്തിയത്. പാർട്ടി
സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയില്‍ നിന്ന് ഇരുവരും അംഗത്വം സ്വീകരിച്ചു.
കെ.എസ്. ശശികുമാർ 25 വർഷം സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. രണ്ട് തവണ ചേർത്തല നഗരസഭ കൗണ്‍സിലറായി. കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ചേർത്തല ഏരിയാ പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവും ആയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചേർത്തല ടൗണ്‍ സർവ്വീസ് സഹകരണ ബാങ്കിലെ 33 വർഷത്തെ സേവനത്തിന് ശേഷം അസിസ്റ്റന്റ് സെക്രട്ടറിയായി വിരമിച്ച വ്യക്തിയാണ്. ചേർത്തലയുടെ ജനകീയ കൗണ്‍സിലറായിട്ടാണ് ശശികുമാർ അറിയപ്പെട്ടിരുന്നത്.
ചേർത്തല നഗരസഭ 15-ാം വാർഡ് മുൻ കൗണ്‍സിലറാണ് ഒ. ആന്റണി. 10 വർഷം സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും രണ്ട് ടേം ടൗണ്‍ സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് അംഗവുമായിരുന്നു. ഇരുവരുടെയും വരവ് ചേർത്തലയില്‍ പാർട്ടിയുടെ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് ബിജെപി ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി