ചേര്‍ത്തലയിൽ കോടതി വളപ്പില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും ചേർന്ന് യുവതിയെ വളഞ്ഞിട്ട് തല്ലി; കുടുംബ വഴക്കാണ് കാരണം.
സ്വന്തം ലേഖിക
ആലപ്പുഴ : ആലപ്പുഴ ചേര്‍ത്തലയില്‍ കോടതി വളപ്പില്‍ യുവതിക്ക് നേരെ ക്രൂര മര്‍ദ്ദനം. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് പൊലീസുകാരന്റെ സാന്നിദ്ധ്യത്തിലാണ് യുവതിയെ മര്‍ദ്ദിച്ചത്.
യുവതിയും ഭര്‍ത്താവും തമ്മിലുളള വിവാഹമോചന ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. കുടുംബ തര്‍ക്കമാണ് ഇത്തരത്തിലൊരു മര്‍ദ്ദനത്തിന് കാരണമെന്നാണ് വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രണ്ട് മക്കളെ ഭര്‍ത്താവിനെ ഏല്‍പ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. കുട്ടികളെ വിട്ട് നല്‍കാൻ യുവതി വിസമ്മതിച്ചു. അതിനെ തുടർന്നുള്ള വഴക്കാണ് മര്‍ദ്ദനത്തിനു കാരണമെന്നാണ് വിവരം.
Third Eye News Live
0