
സ്വന്തം ലേഖിക
ആലപ്പുഴ :ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൺസൾട്ടന്റ് സർജൻ ഡോ. എം.കെ. ഷാജി (56) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഡോ. ഷാജി ചേർത്തല ബോയ്സ് ഹൈസ്കൂളിന് സമീപമുള്ള വീട്ടിലായിരുന്നു താമസം.
മരണകാരണം എന്താണെന്ന് വ്യക്തമല്ല. ഉദര സംബന്ധമായ രോഗത്തിന് അദ്ദേഹം ചികിത്സ തേടിയിരുന്നു എന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിയുന്നത്. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group