ചേര്‍ത്തലയിൽ വഴി ചോദിക്കാനെന്ന വ്യാജേനെയെത്തി ശരീരത്തിൽ കയറി പിടിച്ചു ; യുവതിയുടെ പരാതിയിൽ രണ്ട് പേർ പിടിയിൽ

Spread the love

ആലപ്പുഴ: ചേര്‍ത്തലയിൽ വീടിന് സമീപത്ത് റോഡരികില്‍ ക്ലേ മോഡലിങ് ചെയ്യുന്നതിനായി ക്ലേ തയ്യാറാക്കി നില്‍ക്കുകയായിരുന്ന യുവതിയെ കയറി പിടിച്ച്‌ ബൈക്കില്‍ കടന്നുകളഞ്ഞവർ പിടിയില്‍.

പട്ടണക്കാട് പുത്തന്‍മാളിക കാജുമന്‍സിലില്‍ സിയാദ് (39), തുറവൂര്‍ കൊച്ചുതറയില്‍ വിഷ്ണു എന്നിവരാണ് പിടിയിലായത്. സംഭവത്തെ തുടർന്ന് ഒളിവില്‍ പോയ പ്രതികളെ കുത്തിയതോട് ഇൻസ്പെക്ടർ ഓഫ് പൊലീസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

കുത്തിയോട് തൈയ്ക്കാട്ടുശ്ശേരി ഫെറി റോഡിലാണ് സംഭവം. വീടിന് സമീപത്തെ റോഡരികില്‍ ക്ലേ മോഡലിങിനായി കളിമണ്ണ് കലക്കി നില്‍ക്കുന്നതിനിടെ യുവതിയുടെ അടുത്തേക്ക് ഇവർ ബൈക്കിലെത്തുകയായിരുന്നു. തുടർന്ന് കുറച്ചു ദൂരം മുന്നോട്ടുപോയശേഷം തിരികെയെത്തുകയും ബൈക്കിന്‍റെ പുറകിലിരുന്ന യുവാവ് ഇറങ്ങി യുവതിയോട് ആരുടേയോ വീട്ടിലേക്ക് വഴി ചോദിച്ചതിനുശേഷം പെട്ടെന്ന് യുവതിയുടെ ശരീരത്തില്‍ കയറി പിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ നിലവിളി കേട്ടെത്തിയ മാതാപിതാക്കളെ കണ്ട് പ്രതികള്‍ ബൈക്കില്‍ കടന്നുകളഞ്ഞു. സംഭവത്തെ തുടർന്ന് യുവതിയുടെയും മാതാപിതാക്കളുടെയും പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയതിനാണ് പൊലീസ് കേസെടുത്തത്. പ്രതികളെ ചേർത്തല കോടതിയില്‍ ഹാജരാക്കി.