
ചേർത്തല : പള്ളിപ്പുറത്ത് ബസ് സ്റ്റോപ്പില്‍ നിന്ന് മരുമകളെ കൂട്ടാനെത്തിയ 55 കാരന് നേരേ യുവാവിൻ്റെ ആക്രമണം. പള്ളിപ്പുറത്ത് ആറാം മൈലില്‍ കഴിഞ്ഞദിവസം വൈകിട്ടാണ് ആക്രമണമുണ്ടായത്.
തൃക്കാക്കര മോഡല്‍ എൻജിനീയറിംഗ് കോളേജ് ജീവനക്കാരൻ ഗോകുലത്തില്‍ ഗോപകുമാർ(55) ന് നേരെയായിരുന്നു ആക്രമണം.
യാതൊരു കാരണവുമില്ലാതെ യുവാവ് ഇയാളെ ആക്രമിക്കുകയും ചെവി കടിച്ചു പറിക്കുകയുമായിരുന്നു. ആക്രമണം നടത്തിയ പള്ളിപ്പുറം കിഴക്കേ തമ്ബുരാങ്കല്‍ രജീഷിനെ(43)ചേർത്തല പൊലീസ് പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസ് സ്റ്റോപ്പില്‍ മരുകളെ കാത്തുനില്‍ക്കുമ്ബോഴാണ് അപ്രതീഷിതമായി അക്രമി ഇടിച്ചു വീഴ്ത്തി ചെവികടിച്ചെടുത്തത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഗോപകുമാറിനെ അടിയന്തര ശസ്ത്രക്രീയക്കു വിധേയനാക്കി.